
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഫുജൈറ : സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി എമിറേറ്റ് ഭരണാധികാരിയായി ചുമതലയേറ്റിട്ട് ഇന്നേക്ക് 50 വാര്‍ഷികം പൂര്‍ത്തിയായി. അധികാരമേറ്റതു മുതല്‍ യുഎഇയുടെ ആഗോള നിലപാടുകള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനും സമ്പദ്വ്യവസ്ഥ,വിനോദ സഞ്ചാരം, സാമൂഹിക വികസനം,സംസ്കാരം എന്നിവയില്‍ സുസ്ഥിര നേട്ടം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികള്‍ ശൈഖ് ഹമദ് നടപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞ അമ്പത് വര്‍ഷമായി ശെഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി നിരവധി ആഗോള
ഉച്ചകോടികളില്‍ യുഎഇയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക നേതാക്കള്‍ക്കിടയില്‍ യുഎഇയുടെ കാഴ്ചപ്പാടുകള്‍ പങ്കുവക്കുന്നതില്‍ ശൈഖ് ഹമദിന്റെ പങ്ക് നിസ്തുലമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ എക്സ് അക്കൗണ്ടിലൂടെ ശൈഖ് ഹമദിനെ അഭിനന്ദിച്ച്ു. ‘നമ്മുടെ രാജ്യത്തെ അമ്പത് വര്‍ഷത്തെ സേവനത്തിന് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്ഖിക്ക് അഭിനന്ദനങ്ങള്‍. സായിദ്, ഖലീഫ, മുഹമ്മദ് ബിന്‍ സായിദ് എന്നിവര്‍ക്കൊപ്പമുള്ള നിങ്ങളുടെ പ്രതിബദ്ധത യുഎഇയെ ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലും നിര്‍ണായകമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പങ്കുവച്ചു.