
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : യുഎഇ സുപ്രീം കൗണ്‍സില്‍ മെമ്പറും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അപൂര്‍വവും അമൂല്യവുമായ ആറ് പുരാതന പുസ്തകങ്ങള്‍ ഷാര്‍ജ ഹൗസ് ഓഫ് മാനുസ്ക്രിപ്റ്റ്സിന് സംഭാവന ചെയ്തു. അതി പുരാതനവും ശൈഖ് സുല്‍ത്താന്റെ അമൂല്യ ശേഖരത്തില്‍ നിന്നുള്ളതുമാണ് പുസ്തകങ്ങള്‍. ലോകമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ തല്പരര്ക്കും പ്രയോജനപ്പെടുത്താനാണ് ശൈഖ് സുല്‍ത്താന്റെ പുസ്തക കൈമാറ്റം. പുസ്തകങ്ങളില്‍ ചിലത് പൗരാണിക കാലത്തെ കൈ എഴുത്തു പ്രതികളാണ്. അപൂര്‍വവും മനഃശാസ്ത്രപരവുമായ പുസ്തകങ്ങളും ഇതില്‍ പെടുന്നു. വിദേശ ലൈബ്രറികളിലെ അമൂല്യ പുസ്തക ശേഖരങ്ങളുടെ പകര്‍പ്പും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ പുസ്തകങ്ങളാണ് ശൈഖ് സുല്‍ത്താന്‍ സംഭാവന ചെയ്തത്. അറിവിന്റെ വ്യാപനമാണ് ഇതിലൂടെ ശൈഖ് സുല്‍ത്താന്‍ ലക്ഷ്യമാക്കുന്നത്.