
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : രണ്ടര പതിറ്റാണ്ടായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന നാട്യമംഗലം ചുണ്ടമ്പറ്റ മേഖല ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ യുഎഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍.അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പ്രവര്‍ത്തകരുടെ യോഗത്തില്‍ പ്രസിഡന്റായി അബ്ബാസ് ഇ.പി അല്‍ഐന്‍,ജനറല്‍ സെക്രട്ടറിയായി പി.ടി ഹുസൈന് അബുദാബി,ട്രഷററായി ഇ.പി മുസ്തഫ ദുബൈ,ഓര്‍ഗനൈസിങ് സെക്രട്ടറിയായി സുനീര്‍ വി.കെ അബുദാബി എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു. ഹൈദരലി പി,ജലീല്‍ എന്‍,ഫൈസല്‍ ഇ.പി,സലിം.പി,സക്കീര്‍.പി എന്നിവരെ വെസ്പ്രസിഡന്റുമാരായും ഹൈദരലി ടി.കെ, ഫസീന്‍.കെ,യാസിര്‍.കെ, ഷഹീദലി.എന്‍,ഷാഹിദലി എം.കെ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദലി പി.ടി,ഹുസൈന് വി.എം, ഹംസ.പി, ഉമ്മര്‍.എന്‍, ശിഹാബ്.കെ,ഇ.അബ്ദുറഹ്മാന് എന്നിവരെയും തിരഞ്ഞെടുത്തു. നാട്യമംഗലം ചുണ്ടമ്പറ്റ മേഖലയിലെ മതജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്യാന്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന് കഴിഞ്ഞിട്ടുണ്ട്.