
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഷാര്‍ജ: 54-ാമത് ഷാര്‍ജ വാച്ച് ആന്റ് ജ്വല്ലറി ഷോ ഇന്ന് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്റ
റില്‍ നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച സമാപിക്കും. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ എക്സ്പോ സെന്ററാണ് അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഷോ സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വാച്ച്,ആഭരണ നിര്‍മാണ രംഗത്തെ 900 പ്രമുഖ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര പ്രമുഖരായ ആഭരണ ഡിസൈനര്‍മാരുടെ സാനിധ്യവും ഉണ്ടാവും.
യുഎഇക്ക് പുറമെ,ഇന്ത്യ, ബ്രിട്ടന്,അമേരിക്ക,റഷ്യ, ഇറ്റലി, ലബനാന്, ചൈന, സിംഗപ്പൂര്‍, തുര്‍ക്കി, ജാപ്പാന്‍, സഊദി അറേബ്യ,ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ വാച്ച്, ആഭരണ, ഡയമണ്ട് ഡിസൈനുകളുമായി എക്സ്പോയിലെത്തും. 70, 000ത്തിലധികം ഏറ്റവും നൂതന ഡിസൈനുകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഓരോ കമ്പനികളും ഏറ്റവും പുതിയ കളക്ഷനും,മികച്ച ഡിസൈനുകളും,ജന പ്രീതിയും,ഗുണ നിലവാരവുമുള്ള ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തില്‍ നിരത്തും.
സന്ദര്‍ശകര്‍ക്കായി സമ്മാന പദ്ധതികളും വിദ്യഭ്യാസ ശില്‍പ്പശാലകള്‍, മത്സരങ്ങള്‍,സ്റ്റേജ് പ്രോഗ്രമുകള്‍ തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ രാത്രി 10 വരെയും.