
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
വടകര വ്യാജ കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസില്‍ വ്യാജ രേഖ ചമ്മച്ചതിനുള്ള 468, 471 IPC എന്നീ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തന്റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകള്‍ ചേര്‍ക്കാതെയായിരുന്നു വടകര പോലീസ് കേസ് എടുത്തിരുന്നത്. ഇത് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന് അഡ്വ. മുഹമ്മദ് ഷാ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് വകുപ്പുകള്‍ ചേര്‍ക്കാത്തതിനെ സംബന്ധിച്ച് വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് വ്യാജ രേഖ ചമച്ചതിനുള്ള വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായി കാണിച്ചു കൊണ്ട് വടകര പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടാതെ മുഹമ്മദ് കാസിമിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എന്ത് കൊണ്ട് കാസിമിനെ വാദിയായി കാണിച്ചില്ല എന്നതിനെ സംബന്ധിച്ച് വിശദീകരണം നല്കാന് ഇന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മുഹമ്മദ് കാസിമിന്റെ പരാതി ഉണ്ടായിട്ടും അദ്ദേഹത്തെ വാദിയായി കാണിച്ചിട്ടില്ല എന്ന് മുഹമ്മദ് കാസിമിന്റെ അഭിഭാഷകന് ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേസ് സെപ്റ്റംബര്‍ 9 ലേക്ക് മാറ്റിവച്ചു.