സഹജീവിക്കായി സമയം ചെലവഴിക്കാന്‍ കഴിയുന്നതാണ് മാനവികത: ലാല്‍ ജോസ്

ദുബൈ: മറ്റൊരു എയര്‍ലൈന്‍സിനും അവകാശപ്പെടാനാവാത്ത വിധം സമഗ്ര യാത്രാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി എമിറേറ്റ്സ് എയര്‍ലൈന്‍. സംഘര്‍ഷ സാഹചര്യങ്ങളിലുണ്ടാവുന്ന സംഭവങ്ങള്‍ക്കുള്ള മെഡിക്കല്‍ പരിരക്ഷ ഉള്‍പ്പെടെയാണ് പദ്ധതി. യാത്രാതടസ്സങ്ങളുണ്ടാവുമ്പോള് വിപുലമായ താമസ സൗകര്യം തുടങ്ങി സമഗ്രമായ യാത്രാ പരിരക്ഷയാണ് എയര്‍ലൈന്‍ വാഗ്ദാനം നല്‍കുന്നത്. യാത്രാതടസ്സമുണ്ടാവുമ്പോള് അധിക നിരക്ക് നല്‍കാതെ ടിക്കറ്റ് റീബുക്ക് ചെയ്യാം. വിപുലമായ മെഡിക്കല്‍ പരിരക്ഷക്ക് പുറമെ കൂടുതല്‍ സൗകര്യങ്ങള്‍ ഓഫര്‍ ചെയ്ത് സമാധാനത്തോടെയുള്ള യാത്ര ഉറപ്പുതരുന്നു. വിമാനയാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാ ഇന്‍ഷുറന്‍സിന് വിപണിയില്‍ വലിയ വിടവ് നിലനില്‍ക്കുന്നതായും, ഇക്കാര്യം മനസ്സിലാക്കി മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷയാണ് എമിറേറ്റ്സ് ഒരുക്കിയിരിക്കുന്നതെന്ന് എയര്‍ലൈന്‍സ് പ്രസിഡന്റ് സര് ടിം ക്ലാര്‍ക്ക് പറഞ്ഞു. ആഗോള ഇന്‍ഷുറന്‍സ് വ്യവസായത്തില്‍ മുന്നിട്ട് നില്ക്കുന്ന ട്രാവല്‍ ഗാര്‍ഡുമായി ചേര്‍ന്നാണ് പദ്ധതി ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ സമഗ്ര യാത്രാ ഉല്‍പ്പന്നം വ്യവസായത്തില്‍ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ഇന്നത്തെ യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി മെച്ചപ്പെട്ട പരിരക്ഷ വാഗ്ദാനം ചെയ്യുന്നതായും ട്രാവല്‍ ഗാര്‍ഡിലെ ഗ്ലോബല്‍ ബിസിനസ് & പാര്‍ട്ണര്‍ഷിപ്പ് മേധാവി റസ്സല്‍ അന്റോണിയോ പറഞ്ഞു. എമിറേറ്റ്സിന്റെ പുതിയ സമഗ്ര ഇന്‍ഷുറന്‍സില്‍ യാത്ര റദ്ദാക്കല്‍ പരിരക്ഷ, ബാഗേജ് കാലതാമസത്തിനോ നഷ്ടത്തിനോ ഉള്ള നഷ്ടപരിഹാരം, പരിധിയില്ലാത്ത മെഡിക്കല്‍ ചെലവ്, ലോകമെമ്പാടുമുള്ള അടിയന്തര ഒഴിപ്പിക്കല്‍ പരിരക്ഷ എന്നിവ ഉള്‍പ്പെടുന്നു. ഓസ്ട്രിയ, ബഹ്റൈന്‍, ബെല്‍ജിയം, കാനഡ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്ക്ക്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, കുവൈറ്റ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, ന്യൂസിലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, സ്പെയിന്, സ്വീഡന്, സ്വിറ്റ്സര്‍ലന്‍ഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ ലഭ്യമാണ്.