
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: വിമാനയാത്രാകൂലി വര്‍ധനവിന് പിന്നാലെ യുഎഇയിലെ ദിനേനയുള്ള ജീവിതച്ചെലവ് വര്‍ധിക്കുന്നു. കുടുംബസമേതം താമസിക്കുന്ന പ്രവാസി കുടുംബങ്ങള്‍ കടുത്ത പ്രയാസത്തിലാണ്. വിദ്യാര്‍ത്ഥികളുടെ പഠനം, കുടുംബച്ചെലവ്, വര്‍ഷംതോറും നാട്ടിലേക്കുള്ള യാത്ര-ഇങ്ങനെ പ്രവാസിയുടെ കുടുംബ ബജറ്റ് താളംതെറ്റിക്കൊണ്ടിരിക്കുകയാണ്. ശമ്പളം എത്രത്തോളം കൂടുതലുണ്ടെന്ന് പറഞ്ഞാലും ജീവിത ചെലവുകള്‍ താങ്ങാന്‍ സാധിക്കാതെ വരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. വരവിന് അതീതമായി ചെലവുകള്‍ വര്‍ധിക്കുന്നത് പലപ്പോഴും കുടുംബങ്ങളെ ആശങ്കപ്പെടുത്താറുമുണ്ട്. ജനങ്ങളുടെ ഇഷ്ട കേന്ദ്രമായ യുഎഇയിലും ജീവിത ചെലവുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിത നിലവാരം മികച്ചതാണെങ്കിലും എല്ലാവര്‍ഷവും ചെലവുകളും വര്‍ധിക്കുന്നുണ്ട്. ഈ വര്‍ഷം ആദ്യപകുതിയിലെ കണക്കനുസരിച്ച് ദുബൈയിലെയും അബുദാബിയിലെയും ജീവിത ചെലവാണ് കുത്തനെ ഉയര്‍ന്നത്. ഓണ്‍ലൈന്‍ ഡേറ്റാബേസ് കമ്പനി നമ്പിയോ നടത്തിയ സര്‍വേയില്‍ ദുബൈയിലെ ജീവിതച്ചെലവ് സൂചിക ജനുവരിയില്‍ 138-ാം സ്ഥാനത്ത് നിന്ന് ജൂണ്‍ ആയപ്പോഴേക്കും 70-ലേക്ക് ഉയര്‍ന്നു. അബുദാബി 164ാ-ം സ്ഥാനത്ത് നിന്ന് 75-ലേക്ക് കുതിച്ചു. ജനുവരിയില്‍ പെട്രോള്‍ ലിറ്ററിന് 2.71 ദിര്‍ഹമുണ്ടായിരുന്നത് മേയ് ആകുമ്പോഴേക്കും 3.22 ദിര്‍ഹമായി. കോവിഡിന് ശേഷം വാടകയും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
യുഎഇയില്‍ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് വാടകക്കാണ്. ദുബൈയിലെ വാടക 2024ല്‍ വീണ്ടും ഉയരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ വര്‍ഷം പ്രൈം റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഒരു വര്‍ഷത്തെ ശ്രദ്ധേയമായ ഉയര്‍ച്ചക്ക് ശേഷം 20 ശതമാനം വരെ വാടക വര്‍ധനക്കാണ് സാധ്യതയുള്ളത്. നിക്ഷേപകരുടെ അഭിനിവേശം, പ്രൊഫഷണലുകളുടെ വര്‍ദ്ധിച്ചുവരുന്ന കടന്നുകയറ്റം, ജനസംഖ്യാ വര്‍ദ്ധനവ്, സഞ്ചാരികളുടെ വരവ് എന്നിവയുള്‍പ്പെടെ ഒന്നിലധികം കാരണങ്ങളാണ് വാടക വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ജീവിത ചെലവുകള്‍ക്കായി തുക മാറ്റി വെക്കുമ്പോള്‍ വലിയൊരു തുക ചെലവാകുന്നത് കുട്ടികളുടെ ഫീസിനായിരിക്കും. ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് 5.2 ശതമാനം വരെ ഫീസ് വര്‍ധിപ്പിക്കാന്‍ മുമ്പ് അനുമതി നല്‍കിയിരുന്നു. അതിനാല്‍ മിക്ക സ്കൂളുകളിലും ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. മികച്ച ജീവിത നിലവാരം നല്‍കുന്നതുകൊണ്ടുതന്നെ ദുബൈയില്‍ ജീവിത ചെലവുകള്‍ അടിക്കടി വര്‍ധിക്കുമ്പോള്‍ ചെലവിന് അനുസരിച്ച് ശമ്പള വര്‍ധനവ് ലഭിക്കാത്തതാണ് പലരെയും ആശങ്കപ്പെടുത്തുന്നത്.