
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ-ജിഡിആര്‍എഫ്എ പൊതുജന ബോധവല്‍ക്കരണ കാമ്പയിന് സിങ്കപ്പൂരില്‍ നടന്ന ഗവണ്മെന്റ് മീഡിയ കോണ്‍ഫറന്‍സ് 2024-ല്‍ പുരസ്കാരം ലഭിച്ചു. യുഎഇ ലോക്കല്‍ ഗവണ്മെന്റ് വിഭാഗത്തിലെ ഏറ്റവും മികച്ച കാമ്പയിന് നടത്തിയതിനാണ് ജിഡിആര്‍എഫ്എ ദുബൈക്ക് പുരസ്കാരം ലഭിച്ചത്. ‘നിങ്ങള്‍ക്കായി, ഞങ്ങളിവിടെയുണ്ട്’ എന്ന കാമ്പയിനാണ് പുരസ്കാരം നേടിയത്. ദുബൈയിലെ വിസ സേവനങ്ങളും മറ്റ് താമസ കുടിയേറ്റ നടപടിക്രമങ്ങളും പരിചയപ്പെടുത്തുന്നതാണ് ഈ കാമ്പയിന്. ജിഡിആര്‍എഫ്എ ദുബൈ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ നജ്ല ഒമര്‍ അല്‍ ദൗക്കി ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഈ കാമ്പയിന് ദുബൈ വാഗ്ദാനം ചെയ്യുന്ന വിവിധ വിസ സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവയെക്കുറിച്ചുള്ള പൊതുജന അവബോധം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുള്ളത്താണ്. നല്കുന്ന സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലൂടെ, എമിഗ്രേഷന്‍ വകുപ്പിന് ലഭിക്കുന്ന അന്വേഷണങ്ങളുടെ എണ്ണം കുറക്കാനും സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരം വര്‍ദ്ധിപ്പിക്കാനും കഴിയും. കൂടാതെ കൂടുതല്‍ കാര്യക്ഷമവും എളുപ്പത്തിലുമുള്ള സേവനത്തിനായി വകുപ്പിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.