
സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ യുഎഇ പെര്‍മിറ്റ് ഏര്‍പ്പെടുത്തുന്നു
മസ്കത്ത് : മസ്കത്ത് ഗവര്‍ണറേറ്റിലെ ഗാലയില്‍ കെട്ടിടത്തിന് തീ പിടിച്ചു. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. കെട്ടിടത്തിലെ 80 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഗാല ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്ന് രാവിലെയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങളെത്തി തീ നിയന്ത്രണവിധേയമാക്കി. രക്ഷിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.