ദുബൈയില്‍ 7 പുതിയ സ്കൂളുകള്‍; 17 പ്രാഥമിക പഠന കേന്ദ്രങ്ങള്‍; 2 യൂണിവേഴ്സിറ്റി കാമ്പസുകള്‍

ദുബൈ: റാസല്‍ഖൈമക്കും ദുബൈക്കുമിടയിലെ പൊതുഗതാഗത സൗകര്യം വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 24 മുതല്‍ ഇരുദിശകളിലുമായി ദിവസേന 19 ബസ് സര്‍വീസുകള്‍ നടത്തുമെന്ന് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പുതിയ സമയക്രമത്തില്‍ കൂടുതല്‍ നേരിട്ടുള്ള സര്‍വീസുകളും ദീര്ഘിപ്പിച്ച പ്രവര്‍ത്തന സമയവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്ന് നേരത്തെ യാത്ര തുടങ്ങാനും ദുബൈയില്‍ നിന്ന് രാത്രി വൈകിയും തിരിച്ചെത്താനും യാത്രക്കാര്‍ക്ക് സൗകര്യമാകും. റാസല്‍ഖൈമയില്‍ നിന്നുള്ള ആദ്യ ബസ് രാവിലെ 5:00ന് പുറപ്പെടും. ദുബൈയില്‍ നിന്നുള്ള അവസാന ബസ് രാത്രി 11:30 നായിരിക്കും. റാസല്‍ഖൈമയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ രാവിലെ 5, 6, 7, 8 മണിക്കായിരിക്കും. വൈകുന്നേരം നേരിട്ടുള്ള സര്‍വീസുകള്‍ 3.30നും 5.30 നുമായിരിക്കും. ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ വൈകുന്നേരം 6നും രാത്രി 8നുമാണ്. രാത്രി 6:30 മുതല്‍ 11:30pm വരെ ഉമ്മുല്‍ഖുവൈന്‍ വഴി അധിക സര്‍വീസുകള്‍ ലഭിക്കും. റാസല്‍ഖൈമയില്‍ നിന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 3 വരെ ഷാര്‍ജ വഴി സര്‍വീസുകള്‍ നടത്തും. വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ഷാര്‍ജ വഴി കൂടുതല്‍ സര്‍വീസുകളുമുണ്ടാകും. രാത്രി 9 മണിയുടെ സര്‍വീസ് ഉമ്മുല്‍ഖുവൈന്‍-അജ്മാന്-ഷാര്‍ജ വഴി ദുബൈയിലേക്ക് പോകും. പുതിയ സമയക്രമം ദിവസേന ജോലി, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി റാസല്‍ഖൈമ-ദുബൈ യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമായിരിക്കും. റാസല്‍ഖൈമയിലെ പൊതുഗതാഗത ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി നേരത്തെ അല്‍ നഖീല്‍-മനാര്‍ മാള്‍ പര്‍പ്പിള്‍ റൂട്ട് പുനരാരംഭിച്ചിരുന്നു. പുതിയ റൂട്ടില്‍ 14 കിലോമീറ്റര്‍ അധിക കവറേജും ഒമ്പത് സ്റ്റോപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 3 മുതല്‍ സര്‍വീസ് നടത്തുന്ന ഈ റൂട്ടില്‍ ദിവസേന 12 ട്രിപ്പുകളുണ്ട്. പുതിയ റാസല്‍ഖൈമ-ദുബൈ സമയക്രമം യാത്രക്കാര്‍ക്ക് കൂടുതല്‍ നേരത്തെ പുറപ്പെടാനും രാത്രി വൈകി മടങ്ങാനും കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കുന്നതാണ്.