വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു; എല്‍പിഎസ്ടി സമരം അവസാനിപ്പിച്ചു

ദുബൈ: അബുദാബിയിലെയും ദുബൈയിലെയും പാര്‍ക്കിംഗ് കമ്പനികള്‍ പാര്‍ക്കിംഗ് സേവനങ്ങള്‍ ഏകീകരിക്കാനും രണ്ട് എമിറേറ്റുകളിലെയും സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കാനും ധാരണയിലെത്തി. അബുദാബി ആസ്ഥാനമായ Q Mobiltiyയും ദുബൈയിലെ Parkin ഉം തമ്മിലാണ് ഇതിനായി കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം, ഇരു കമ്പനികളും അവരുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കും.
ഇത് നടപ്പായാല്‍, താമസക്കാരും സന്ദര്‍ശകരും ഏത് എമിറേറ്റിലാണെങ്കിലും പാര്‍ക്കിംഗ് സേവനങ്ങള്‍ ഉപയോഗിക്കാനും, പാര്‍ക്കിംഗ് ഫീസ് അടയ്ക്കാനും
ഒരൊറ്റ ഏകീകൃത ഡിജിറ്റല്‍ ചാനല്‍ ഉപയോഗിക്കാനും കഴിയും. അതിനാല്‍ അബുദാബിയില്‍ നിന്ന് ദുബായിലേക്കോ ദുബായില്‍ നിന്ന് അബുദാബിയിലേക്കോ യാത്ര ചെയ്യുന്നവര്‍ക്ക് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ മാറുമ്പോള്‍ വ്യത്യസ്ത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാതാവും. കരാറിന്റെ ഭാഗമായി എഐ, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന പരീക്ഷണ പദ്ധതികളും നടപ്പാക്കും. ഇതിലൂടെ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ലഭ്യതയും ഉപയോഗവും നിരീക്ഷിക്കാനും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയും.
അബുദാബിയിലെ പ്രധാന പൊതു പാര്‍ക്കിംഗ് ഓപ്പറേറ്ററാണ് ക്യൂ മൊബിലിറ്റി. പാര്കിന് ദുബൈയിലെ ഏറ്റവും വലിയ പൊതു പാര്‍ക്കിംഗ് സൗകര്യസേവന ദാതാവാണ്. ചുരുക്കത്തില്‍ അബുദാബി-ദുബൈ പാര്‍ക്കിംഗ് ഒരൊറ്റ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുകയാണ്.