20 കോടി പൂക്കളുമായി ദുബൈ മിറക്കിള്‍ ഗാര്ഡന് തുറന്നു; 15ാം സീസണിന് തുടക്കം

സന: 1,860 ഹൂതി വിമതരെ വധിച്ചതായി യമന്‍ ഔദ്യോഗിക സൈന്യം. ഹൂതികള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിന് വന്‍തോതില്‍ പോരാട്ടം നടക്കുകയാണെന്നും യമനിലെ ഔദ്യോഗിക സര്‍ക്കാര്‍ സേന അറിയിച്ചു. അന്താരാഷ്ട്ര അംഗീകാരമുള്ള യമന്‍ സര്‍ക്കാരിന്റെ സൈനിക വക്താവാണ് വ്യാഴാഴ്ച പുലര്‍ച്ചെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
ഹൂതികളുടെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇതുവരെ 2,103 ആക്രമണങ്ങള്‍ നടത്തിയതായി സൈന്യം വെളിപ്പെടുത്തി. ഹൂതികള്‍ കൈയടക്കിവെച്ചിരിക്കുന്ന തലസ്ഥാനമായ സന ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്നതിനായി യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ ചെയര്മാന് റഷാദ് അല്‍-അലിമി പ്രഖ്യാപിച്ച ‘ഡോണ്‍ ഓഫ് യമന്‍’ എന്ന വന്‍ സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍.
ഇതിനുപുറമെ, സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന സാദ, ഹൊദൈദ, അല്‍-ജൗഫ്, മആരിബ് എന്നിവിടങ്ങളിലെ 82 ഹൂതി സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതായും അറിയിച്ചു. സാദയിലെ മലനിരകളില്‍ സ്ഥിതി ചെയ്തിരുന്ന 11 ബാലിസ്റ്റിക് മിസൈല്‍ സംഭരണകേന്ദ്രങ്ങള്‍, കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് സഖ്യസേനയുടെ നടപടികള്‍. സൗദി എയര്‍പോര്‍ട്ടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.