വിമാന യാത്ര മുടങ്ങിയവർക്ക്ഭക്ഷണമെത്തിച്ച് ദുബൈ കെഎംസിസി

അബുദാബി : വികസനക്കുതിപ്പുമായി അബുദാബി ഗതാഗത മേഖല. അബുദാബി ഗതാഗത നവീകരണത്തിനായി 13 ബില്യണ്‍ ദിര്‍ഹമിന്റെ നവീകരണമാണ് നടക്കാന്‍ പോകുന്നത്. റോഡിന്റെ വീതിയും സൗകര്യവും കൂട്ടി കുറേക്കൂടി സുഗമമായ ഗതാഗത സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. 3500 വാഹനങ്ങളെ കൂടി അധികമായി ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നവീകരണമെന്ന് അബുദാബി മൊബിലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. റോഡ് നവീകരണം മാത്രമല്ല, ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് സ്ട്രീറ്റില്‍ പുതിയ പാതകളും നടപ്പാതകളും ഇരുചക്രവാഹനങ്ങള്‍ക്കായുള്ള പാതകളും ഒരുക്കുന്നുണ്ട്. അല്‍ റാഹ ബീച്ച് റോഡില്‍ നിന്ന് സഅദിയാത്ത് ഐലന്‍ഡ് വരെ നീളുന്ന 25 കിലോ മീറ്റര്‍ പാതയാണ് ആദ്യ പദ്ധതി. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റുമായി ഖലീഫ സിറ്റിയും സായിദ് സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. പദ്ധതിയുടെ ആദ്യ ഘട്ടം 2027ല്‍ പൂര്‍ത്തിയാകും. നവീകരണം പൂര്‍ത്തിയാകുന്നതോടെ അബുദാബി നഗരത്തിലെ ട്രാഫിക് ബ്ലോക്കുകള്‍ 40 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.