
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : യുഎഇയിലെ താപനില 50 കടന്നു. ഈ സാഹചര്യത്തെ നിസ്സാരമായി കാണരുതെന്നും ജാഗ്രത പാലിക്കണമെന്ന് അധികൃതര് നിരന്തരം മുന്നറിയിപ്പ് നല്കുന്നുണ്ട്. യുഎഇയില് താപനില ദിനംപ്രതി വര്ധിക്കുകയാണ്. ചൂട് സഹിക്കാന് സാധിക്കാത്ത അവസ്ഥയിലാണ് യുഎഇ നിവാസികള്. നാഷണല് സെന്റര് ഓഫ് മെറ്റീരിയോളജി അധികൃതരുടെ റിപ്പോര്ട്ട് പ്രകാരം രാജ്യത്തെ താപനില 50 ഡിഗ്രി സെല്ഷ്യസ് കവിഞ്ഞു. കഴിഞ്ഞ ദിവസം അല്ഐനിലെ അസിമുളില് ഉച്ചയ്ക്ക് 2 മണിക്കാണ് താപനില 50.3 ഡിഗ്രിയിലെത്തിയത്. വേനല് ചൂട് ശക്തമാകുന്നതിനാല് രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില 45 ഡിഗ്രി മുതല് 50 ഡിഗ്രി സെല്ഷ്യസ് വരെയാണ്. ജൂണ് 21 ന് അല്ദാഫ്ര മേഖലയിലാണ് ഏറ്റവും ഉയര്ന്ന ചൂട് രേഖപ്പെടുത്തിയത്. മെസൈറയില് 49.9 ഡിഗ്രി സെല്ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ചൂട് വര്ധിക്കുന്നതനുസരിച്ച് ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും വ്യാപകമാവുന്നുണ്ട്. സ്ട്രോക്ക്, ക്ഷീണം, നിര്ജലീകരണം എന്നിവ വര്ദ്ധിക്കുന്നതിനാല് മുന്കരുതല് നടപടികള് സ്വീകരിക്കാന് ഡോക്ടര്മാര് ജനങ്ങളോട് ആവശ്യപ്പെട്ടു. ജലാംശം നിലനിര്ത്താനും നേരിട്ട് സൂര്യപ്രകാശം ഏല്ക്കാതിരിക്കാനും മധ്യാഹ്നസമയത്ത് പുറത്ത് പോകുന്നത് പരിമിതപ്പെടുത്തണമെന്നും ആവശ്യമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും വെള്ളത്തിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങള് കഴിക്കണമെന്നും നിര്ദേശിച്ചു.