സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

കൊച്ചി: തെരഞ്ഞെടുപ്പില്‍ സാബു എം ജേക്കബ് തന്നെ വഞ്ചിച്ചതായി അഖില്‍ മാരാര്‍. സാബു എം ജേക്കബ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് അഖില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ പാര്‍ട്ടി വിട്ടതായും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സാബു ഫോണ്‍ പോലും എടുക്കുന്നില്ല. കൊട്ടാരക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ഉരപ്പുനല്കിയാണ് തന്നെ ട്വന്റി 20 യിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തറ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഈ പാര്‍ട്ടി സാബു എം ജേക്കബിന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്ന് അഖില്‍മാരാര്‍ വിമര്‍ശിച്ചു. കൊട്ടാരക്കരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ഞാന്‍ വരുമെന്നൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. എന്നാല്‍ പലകാരണങ്ങളാല്‍ നടന്നില്ല. പിന്നീട് ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി തൃപ്പൂണിത്തുറയിലേക്ക് തന്നെ പരിഗണിക്കാത്തതും കൃത്യമായ അജണ്ടയെന്ന് അഖില്‍ ആരോപിച്ചു. തന്നെ ചതിക്കുകയായിരുന്നു. തൃക്കാക്കരയില്‍ ബിജെപിക്ക് സംഘടനാപരമായി ദൗര്‍ബല്യമുള്ള സ്ഥലമാണ്. അവിടെ ഒരു കൗണ്‍സിലര്‍ പോലുമില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിഷേധിച്ച് നിങ്ങളെ കൊന്നിട്ട് ഞാന്‍ സൂയിസൈഡ് ചെയ്യുമെന്ന് പോലും പറഞ്ഞതാണ്. എന്നിട്ട് പോലും ഒരു അനക്കവും ഉണ്ടായില്ല. സാബു എം ജേക്കബിന് സ്വന്തം കാര്യം മാത്രമാണ് പ്രധാനം. തിരഞ്ഞെടുപ്പില്‍ തനിക്ക് പണം നല്കി എന്നുള്ളത് വെറും പ്രചാരണം മാത്രമാണെന്ന് അഖില്‍ പറഞ്ഞു. ട്വന്റി 20ക്ക് പണം സംഘടനാപരമായി ബിജെപി ഈ തിരഞ്ഞെടുപ്പില്‍ കൊടുത്തിട്ടുണ്ട്. തന്റെ 20 ലക്ഷം രൂപയുടെ ബൈക്ക് വില്‍ക്കേണ്ടിവന്നു.
സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച തനിക്ക് കിട്ടിയ ഒരു അവസരമാണ് ട്വന്റി 20യുടെ സ്വതന്ത്ര ചിഹ്നത്തില്‍ കൊട്ടാരക്കര മത്സരിക്കുകയെന്നതെന്ന് അഖില്‍ പറഞ്ഞു. നാല്‍പ്പതിനായിരം വോട്ടാണ് കൊട്ടാരക്കരയില്‍ ബിജെപിക്ക് രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത്. എനിക്ക് ബിജെപിയുടെ വോട്ട് കൂടാതെ വ്യക്തിപരമായി നേടിയെടുക്കാന്‍ കഴിയാവുന്ന വോട്ടുകള്‍ പിടിച്ച് കൊട്ടാരക്കരയില്‍ ഒരു മാന്യമായ പ്ലേസ്മെന്റ് ഉണ്ടാക്കിയെടുക്കാം. കുറഞ്ഞപക്ഷം കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്ത് എത്തിക്കാം. ഈയൊരു ചിന്തയിലാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതാണ് സാബു ജേക്കബ് എനിക്ക് നല്കിയ ഓഫര്‍. ഇനി സ്വതന്ത്രമായി നില്‍ക്കുമെന്നും അഖില്‍ മാരാര്‍ പറഞ്ഞു.