ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ കളിച്ച ടീമുകള്‍ അമേരിക്കയുടെ നികുതിഭാരം ഏല്ക്കേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. സമ്മാനത്തുകയുടെ 30 ശതമാനം വരെ നികുതി നല്‍കേണ്ടിവരുമെന്നാണ് അറിയുന്നത്. അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ സ്പെയിന്റെ 5 കോടി ഡോളര്‍ സമ്മാനത്തുകയില്‍ നിന്ന് അമേരിക്കന്‍ നികുതി വകുപ്പായ ഇന്റേണല്‍ റവന്യു സര്‍വീസായിരിക്കും നികുതി ഈടാക്കുക. ടൂര്‍ണമെന്റിന്റെ പ്രധാന മത്സരങ്ങള്‍ അമേരിക്കയില്‍ നടന്നതിനാലാണ് ഈ നികുതി ബാധ്യത ഉയരുന്നത്. നികുതി വിദഗ്ധരുടെ അഭിപ്രായത്തില്‍, ലോകകപ്പ് വിജയിച്ചത് ഏത് രാജ്യമാണെന്നത് പ്രസക്തമല്ല. അമേരിക്കയില്‍ നിന്നുള്ള വരുമാനമായി കണക്കാക്കുന്ന തുകക്ക് അമേരിക്കന്‍ നികുതി നിയമങ്ങള്‍ ബാധകമാകും. അതിനാല്‍ സമ്മാനത്തുകക്ക് പുറമെ പരിശീലകര്‍, ടീം ഉദ്യോഗസ്ഥര്‍, റഫറിമാര്‍ എന്നിവരുടെ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വരുമാനത്തിനും നികുതി ബാധ്യത ഉണ്ടായേക്കും. ലോകകപ്പിനിടെ കളിക്കാര്‍ക്ക് ലഭിക്കുന്ന ബോണസ്, സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍, പരസ്യവരുമാനം, പൊതുപരിപാടികളിലെ പങ്കാളിത്ത ഫീസ് തുടങ്ങിയവയും നികുതിക്ക് വിധേയമാകാം. അമേരിക്കയും സ്പെയിനും തമ്മില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ നിലവിലുണ്ട്. അതിനാല്‍ ഒരേ വരുമാനത്തിന് രണ്ട് രാജ്യങ്ങളിലും പൂര്‍ണ നികുതി നല്‍കേണ്ട സാഹചര്യം ഒഴിവാക്കാന്‍ ചില ഇളവുകള്‍ ലഭിച്ചേക്കാം. എന്നാല്‍ ഈ ആനുകൂല്യങ്ങള്‍ വരുമാനത്തിന്റെ സ്വഭാവവും തുകയും അനുസരിച്ചായിരിക്കും.
ഫിഫ സമ്മാനത്തുക നേരിട്ട് കളിക്കാര്‍ക്ക് നല്‍കുന്നില്ല. ഓരോ രാജ്യത്തിന്റെയും ദേശീയ ഫുട്ബോള്‍ ഫെഡറേഷനാണ് തുക ലഭിക്കുന്നത്. തുടര്‍ന്ന് ആ ഫെഡറേഷനാണ് കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബോണസ് വിതരണം ചെയ്യുന്നത്. ഫെഡറേഷന് നികുതിയിളവുള്ള സ്ഥാപനമാണെങ്കിലും, കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വ്യക്തിപരമായ നികുതി ഇളവ് ലഭിക്കില്ല. ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു. ടെക്സാസ്, ഫ്ലോറിഡ, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ സംസ്ഥാന ആദായനികുതി ഇല്ലെങ്കിലും ന്യൂജഴ്സി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നികുതി ഈടാക്കും. കായികതാരങ്ങള്‍ ഒരു സംസ്ഥാനത്ത് മത്സരിച്ച് അവിടെ നിന്ന് വരുമാനം നേടുമ്പോള്‍ ആ സംസ്ഥാനത്തിന് നികുതി ഈടാക്കാനുള്ള അവകാശമുണ്ട്. ഇതാണ് ജോക്ക് ടാക്സ് എന്നറിയപ്പെടുന്നത്. 2026 ലോകകപ്പ് ഫൈനല്‍ ന്യൂജഴ്സിയിലായിരുന്നതിനാല്, സ്പെയിനിന്റെയും അര്‍ജന്റീനയുടെയും കളിക്കാര്‍ക്ക് ഫൈനലില്‍ നിന്നുള്ള വരുമാനത്തിന് ന്യൂജഴ്സി സംസ്ഥാന നികുതിയും ബാധകമാകുമെന്ന് നികുതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര കായികമേളകളില്‍ പങ്കെടുക്കുന്നവര്‍ക്ക് അമേരിക്കന്‍ നികുതി നിയമങ്ങള്‍ സങ്കീര്‍ണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.