ഇറാന്റെ ആണവ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്കിയാല് 20 ദശലക്ഷം ഡോളര്‍

ദുബൈ: സന്നദ്ധ സംഘടനകളുടെ സ്ഥാപന മികവും സാമൂഹിക ഇടപെടലുകളും കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദുബw കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ) ‘ഇത്റ’ അവാര്‍ഡിന്റെ മൂന്നാം ഘട്ടം ആരംഭിച്ചു. ദുബw സോഷ്യല്‍ അജണ്ട 33-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി മൂന്നാം മേഖല ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പദ്ധതിയാണിത്. സി.ഡി.എ ഡയറക്ടര്‍ ജനറല്‍ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് മൂന്നാം ഘട്ടത്തിന്റെ പ്രഖ്യാപനം നിര്‍വഹിച്ചു. ദുബൈയിലെ സമൂഹ വികസനത്തിന് സന്നദ്ധ സംഘടനകള്‍ കൂടുതല്‍ സുസ്ഥിരവും ഫലപ്രദവുമായ പങ്കാളികളായി മാറാന്‍ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അവര്‍ പറഞ്ഞു. മനുഷ്യശാക്തീകരണത്തിനും സാമൂഹിക ഐക്യത്തിനും പ്രാധാന്യം നല്കുന്ന ദുബൈ ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ‘ഇത്റ’ പദ്ധതിയെന്നും അവര്‍ വ്യക്തമാക്കി.
ദുബൈ ഗവണ്മെന്റിന്റെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ലാഭേച്ഛയില്ലാത്ത (Non-Profit) സംഘടനകളെയാണ് ‘ഇത്റ’ പദ്ധതിയുടെ ഭാഗമായി വിലയിരുത്തി ആദരിക്കുന്നത്. സി.ഡി.എയുടെ മേല്‍നോട്ടത്തിലുള്ള 146 സംഘടനകളും ഈ സ്ഥാപന വികസന പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട്. സ്ഥാപനങ്ങളുടെ ഭരണസംവിധാനം, സാമ്പത്തിക കാര്യക്ഷമത, സാങ്കേതിക ശേഷി എന്നിവ കര്‍ശനമായ ഗവര്ണന്സ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തുക. സ്ഥാപന ശാക്തീകരണവും സദ്ഭരണവും, മാനവ-സാമൂഹിക മൂലധനത്തിന്റെ സുസ്ഥിരത, പ്രകടന മികവ് എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളിലൂടെയാണ് മൂല്യനിര്‍ണയം നടക്കുക.
വിലയിരുത്തലിന് ശേഷം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംഘടനകള്‍ക്ക് സ്വര്‍ണം, വെള്ളി, വെങ്കലം എന്നീ മൂന്ന് വിഭാഗങ്ങളിലായി ‘ഇത്റ എക്സലന്‍സ് അവാര്‍ഡ്’ സമ്മാനിക്കും. മുന്‍ പതിപ്പുകളില്‍ വിജയികളായ സ്ഥാപനങ്ങളുടെ എണ്ണം 25ല്‍ നിന്ന് 30 ആയി ഉയര്‍ന്നതും പദ്ധതിയുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ദുബൈയിലെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് അല്‍ ഖവാനിജ് മജ്ലിസില്‍ പ്രത്യേക പരിചയപ്പെടുത്തല്‍ ശില്‍പ്പശാലയും സംഘടിപ്പിച്ചു. സി ഡി എ ദുബൈയുടെ ലൈസന്‍സുള്ള വിവിധ മലയാളി സംഘടനങ്ങളില്‍ നിന്ന് അടക്കമുള്ള വിവിധ പ്രസ്ഥാനങ്ങളില്‍ നിന്ന് 200-ലധികം പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു. ചടങ്ങില്‍ മൂന്നാം മേഖലയിലെ സ്ഥാപന മികവ് ഉയര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും മികച്ച പ്രവര്‍ത്തനരീതികളും വിശദീകരിച്ചു.