സൈബര്‍ സെക്യൂരിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടി നൗഫിയ നൗഷാദ്

ദുബൈ: പശ്ചിമേഷ്യന്‍ മേഖലയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പൂര്‍വ്വാവസ്ഥയിലേക്ക്. ഗള്‍ഫ് മേഖലയിലെ മിക്കവാറും കമ്പനികള്‍ സര്‍വീസ് ആരംഭിച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങിയ കമ്പനികള്‍ എല്ലാ റൂട്ടുകളിലേക്കും സജീവമായി. നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വീണ്ടും പൂര്‍ണതോതില്‍ പുനരാരംഭിക്കുന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം കോഴിക്കോട്-സലാല സര്‍വീസ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക. കോഴിക്കോട്-കുവൈത്ത് സര്‍വീസുകള്‍ നാളെ മുതല്‍ വീണ്ടും ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ ഒരു സര്‍വീസ് മാത്രമായിരിക്കുമെങ്കിലും പിന്നീട് അത് മൂന്ന് സര്‍വീസുകളായി ഉയര്‍ത്താനാണ് തീരുമാനം. ബംഗളൂരു-കുവൈത്ത് റൂട്ടില്‍ ജൂലൈ 4 മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും ജൂലൈ 7 മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാക്കി വര്‍ധിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മംഗളൂരു-മസ്കത്ത് സര്‍വീസുകള്‍ ജൂലൈ 3 മുതല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. നിലവില്‍ മസ്കത്തില് നിന്ന് ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്ക് ആഴ്ചയില്‍ 40 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്. കുവൈത്തിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. അതേസമയം, മഹാരാഷ്ട്രയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ജൂലൈ 15 മുതല്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ നവി മുംബൈയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തില്‍ നിന്ന് രാജ്യാന്തര സര്‍വീസ് നടത്തുന്ന ആദ്യ എയര്‍ലൈന്‍ എന്ന നേട്ടവും എയര്‍ ഇന്ത്യ എക്സ്പ്രസിന് സ്വന്തമാകും. യാത്രക്കാര്‍ക്ക് കമ്പനിയുടെ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ടാകും.