സൈബര്‍ സെക്യൂരിറ്റി പരീക്ഷയില്‍ മികച്ച വിജയം നേടി നൗഫിയ നൗഷാദ്

ദുബൈ: ആറാം പതിപ്പിലെ മിഡിയ ദുബായ് സ്കൂള്‍സ് ഗെയിംസിന് സമാപനമായി നടന്ന പുരസ്കാര വിതരണച്ചടങ്ങില്‍ ജെംസ് മോഡേണ്‍ അക്കാദമിയും ക്രെഡന്‍സ് ഹൈസ്കൂളും മികച്ച നേട്ടം സ്വന്തമാക്കി. 195 സ്കൂളുകളില്‍ നിന്നായി 14,654 വിദ്യാര്‍ഥികള്‍ മത്സരങ്ങളില്‍ സജീവമായി പങ്കെടുത്തു. പ്രൈമറി വിഭാഗത്തിലെ ഓവറോള്‍ സ്കൂള്‍ ചാമ്പ്യന്‍ പട്ടവും ടീം സ്പോര്‍ട്സ് കിരീടവും ജെംസ് മോഡേണ്‍ അക്കാദമി സ്വന്തമാക്കി. സെക്കന്‍ഡറി വിഭാഗത്തിലെ ഓവറോള്‍ ചാമ്പ്യന്മാരായി ക്രെഡന്‍സ് ഹൈസ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. സെക്കന്‍ഡറി ടീം സ്പോര്‍ട്സില്‍ ദി വിന്‍ചെസ്റ്റര്‍ സ്കൂള്‍, ജബല്‍ അലിയാണ് ഒന്നാം സ്ഥാനം നേടിയത്. അണ്ടര്‍-9 മുതല്‍ അണ്ടര്‍-17 വരെ പ്രായവിഭാഗങ്ങളിലായി 27 ഇനങ്ങളിലാണ് ഇത്തവണ മത്സരങ്ങള്‍ നടന്നത്. 100-ലധികം ‘റൈസിങ് സ്റ്റാര്‍’ താരങ്ങളെയും 10 ‘നെക്സ്റ്റ് ജനറേഷന് ടാലന്റ്’ ജേതാക്കളെയും ചടങ്ങില്‍ ആദരിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാര്‍ഥികള്‍ക്ക് ഇനി യുഎഇ സ്കൂള്‍ ഗെയിംസില്‍ ദുബൈയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കും
