സോഷ്യല്‍ മീഡിയ ഫത്വകള്ക്കെതിരെ യുഎഇ ഫത്വ കൗണ്‍സില്‍ മുന്നറിയിപ്പ്

ദുബൈ: നഗരത്തിന്റെ പൊതുഗതാഗത ശൃംഖലക്ക് പുതുമുഖം പകരുന്ന ദുബൈ ബ്ലൂലൈന്‍ മെട്രോ നിര്‍മ്മാണത്തിന്റെ ആദ്യഘട്ട ടണലിംഗ് ജോലികള്‍ പൂര്‍ത്തിയായി. ബ്ലൂ ലൈന്‍ പദ്ധതിയുടെ ആദ്യ ഘട്ടം രണ്ട് മാസത്തിനുള്ളിലാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2029 സെപ്റ്റംബര്‍ 9 ന് തുറക്കാന്‍ തീരുമാനിച്ചിരിക്കുന്ന ബ്ലൂ ലൈന്‍, 20.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റിലാണ്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനം നല്കുന്ന 14 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതി എമിറേറ്റിന്റെ റോഡുകളിലെ തിരക്ക് 20 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുരങ്കനിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതിന്റെ ആഘോഷത്തിലാണ് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. 2,000 ടണ്ണിലധികം ഭാരമുള്ള ഭീമന് ബോറിംഗ് മെഷീനായ അല്‍ വുഗീഷ ഉപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. മുത്ത് മുങ്ങല്‍ വിദഗ്ദ്ധന്റെ കൊട്ട എന്നതിന്റെ അറബി പദത്തില്‍ നിന്നാണ് ഈ മെഷീനിന്റെ പേര് വന്നത്. 30 കിലോമീറ്റര്‍ നീളമുള്ള ബ്ലൂ ലൈനിന്റെ തുരങ്കനിര്‍മ്മാണം, അതില്‍ പകുതിയും ഭൂഗര്‍ഭമായിരിക്കും. മെയ് മാസത്തിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ 14 സ്റ്റേഷനുകള്‍ നിലവിലുള്ള ഗ്രീന്‍, റെഡ് ലൈനുകളുമായി ബന്ധിപ്പിക്കുകയും മിര്‍ദിഫ്, ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ ക്രീക്ക് ഹാര്‍ബര്‍, ദുബൈ ഇന്റര്‍നാഷണല്‍ സിറ്റി തുടങ്ങിയ വികസിച്ചുകൊണ്ടിരിക്കുന്ന ജില്ലകളിലൂടെയായിരിക്കും സര്‍വീസ്. പൂര്‍ത്തിയാകുമ്പോള്‍, മെട്രോ ശൃംഖല 131 കിലോമീറ്റര്‍ ട്രാക്കിലേക്കും 78 സ്റ്റേഷനുകളിലേക്കും 168 ട്രെയിനുകളിലേക്കും വികസിപ്പിക്കും. ബര് ദുബൈ/ദെയ്റ, ഡൗണ്ടൗണ്/ബിസിനസ് ബേ, ദുബൈ സിലിക്കണ്‍ ഒയാസിസ്, ദുബൈ മറീന/ജെബിആര്‍, എക്സ്പോ സിറ്റി ദുബൈ എന്നീ നഗരമേഖലകളെ ബന്ധിപ്പിക്കും.