സോഷ്യല്‍ മീഡിയ ഫത്വകള്ക്കെതിരെ യുഎഇ ഫത്വ കൗണ്‍സില്‍ മുന്നറിയിപ്പ്

ആറ് മാസത്തെ ജയില്‍വാസം ബാനി മുഫ്ലെഹില് വരുത്തിയ മാറ്റം ഞെട്ടിപ്പിക്കുന്നത്
ഗസ്സ: ഇസ്രാഈല്‍ തടവറകള്‍ ജീവിച്ചിരിക്കുന്നവരുടെ ‘ശ്മശാനങ്ങളായി’ മാറിയിരിക്കുകയാണെന്ന് ഈ വര്‍ഷം ആദ്യം ജയില്‍ മോചിതനായ ഫലസ്തീന് മാധ്യമപ്രവര്ത്തകന് മുജാഹിദ് ബാനി മുഫ്ലെഹ് വെളിപ്പെടുത്തി. 37 കാരനായ ബാനി, ജയില്‍ മോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ ഇസ്രാഈലിനെതിരെ അക്രമത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ആരോപിച്ചാണ് മുജാഹിദ് ബാനി മുഫ്ലെഹിനെ അറസ്റ്റ് ചെയ്തത്. കഠിന പീഢനങ്ങള്‍ ഏറ്റുവാങ്ങി ആറ് മാസക്കാലം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. ഒരു തരത്തിലുമുള്ള തെളിവുകളുമില്ലാതെ, കുറ്റപത്രം പോലും സമര്‍പ്പിക്കാതെയുള്ള തടങ്കലിലായിരുന്നു. മോചിതനായ രണ്ട് ദിവസത്തിന് ശേഷം തലച്ചോറില്‍ ഗുരുതരമായ രക്തസ്രാവം അനുഭവപ്പെട്ടു. ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ദുര്‍ബലനും തിരിച്ചറിയാന്‍ കഴിയാത്തവനുമായ ബാനി മുഫ്ലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലെ ഒരു ആശുപത്രിയില്‍ തലയോട്ടിയുടെ ഒരു ഭാഗം നീക്കം ചെയ്തതിന് ശേഷം സുഖം പ്രാപിച്ചുവരികയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് ചെയ്താണ് ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് ഇസ്രാഈല്‍ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത നിമിഷം മുതല്‍ സൈനിക ജീപ്പില്‍ വെച്ച് തന്നെ മര്‍ദ്ദനം തുടങ്ങിയിരുന്നതായി ബാനി പറയുന്നു. ജയിലിലെ കഠിനമായ പട്ടിണിയെക്കുറിച്ചും ബാനി വെളിപ്പെടുത്തി. യഥാര്‍ത്ഥ പട്ടിണി എന്താണെന്ന് ആറുമാസത്തെ ജയില്‍വാസം ബോധ്യപ്പെടുത്തിയെന്ന് ബാനി പറയുന്നു. കൊടിയ പീഡനങ്ങളും ക്രൂരമായ മര്‍ദ്ദനങ്ങളും ജയിലില്‍ പതിവാണ്. 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രാഈല്‍ ജയിലുകളില്‍ തടവുകാര്‍ നേരിടുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ചും മോശം സാഹചര്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 7-ന് ശേഷം ഇസ്രാഈലിലും ഫലസ്തീനിലും ആയി 108 മാധ്യമപ്രവര്‍ത്തകെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇസ്രാഈല്‍ ക്രൂരതകളെ പ്രതിരോധിക്കാന്‍ ഏത് ഏജന്‍സിക്ക് കഴിയുമെന്ന ചോദ്യം മാത്രമാണ് ലോകത്ത് ഉയരുന്നത്. ജയില്‍ ഒരു ശ്മശാനം പോലെയാണെന്ന് എഎഫ്പിക്ക് നല്കിയ അഭിമുഖത്തിലാണ് ബാനി മുഫ്ലെ പറഞ്ഞത്. ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷം നിരവധിയാളുകളെയാണ് ഇസ്രാഈല്‍ തടവിലാക്കിയിട്ടുള്ളത്. ഇതില്‍ ആക്ടിവിസ്റ്റുകളും വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും പത്രപ്രവര്‍ത്തകരുമുണ്ട്. തടങ്കല്‍ അനിശ്ചിതമായി നീട്ടിവെക്കുന്ന രീതിയുമുണ്ട്. ആരും ചോദ്യം ചെയ്യാനാവാത്തവിധം ഇസ്രാഈല്‍ തടവറകള്‍ കടുത്ത മനുഷ്യാവാകാശ ലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫലസ്തീന് പ്രിസണേഴ്സ് ക്ലബ്ബാണ് ബാനി മുഫ്ലെയുടെ ചികിത്സയും മറ്റും മേല്‍നോട്ടം വഹിക്കുന്നത്. ഇസ്രാഈലി തടവറകളില്‍ ക്രൂരമായ പീഡനമുറകള്ക്കിരയായി ആയിരക്കണക്കിന് ആളുകള്‍ കഴിയിന്നുണ്ടെന്ന് ഫലസ്തീന് പ്രിസണേഴ്സ് ക്ലബ്ബ് വ്യക്തമാക്കി.