സോഷ്യല്‍ മീഡിയ ഫത്വകള്ക്കെതിരെ യുഎഇ ഫത്വ കൗണ്‍സില്‍ മുന്നറിയിപ്പ്

ടെഹ്റാന് / വാഷിങ്ടണ്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളായി തുടരുന്ന യുഎസ് വ്യോമാക്രമണങ്ങളില്‍ ഇറാനില്‍ 14 പേര് കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം ഇരുരാജ്യങ്ങളും തമ്മില്‍ നിലവില്‍ വന്നിരുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും രൂക്ഷമായിരിക്കുകയാണ്. പരുക്കേറ്റവരില്‍ 47 പേര് വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് മേധാവി ഹൊസൈന്‍ കെര്‍മാന്‍പൂര്‍ എക്സിലൂടെ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്വാസിന് സമീപം നടന്ന ആക്രമണത്തിലാണ് മൂന്ന് പേര് കൊല്ലപ്പെട്ടതെന്ന് ഖുസെസ്താന്‍ പ്രവിശ്യയുടെ സുരക്ഷാ കാര്യങ്ങളുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ വലിയുള്ള ഹയാതിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ, ബന്ദര്‍ അബ്ബാസ് നഗരത്തില്‍ എട്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുഷെഹര്‍ പ്രവിശ്യ, അബു മൂസ ദ്വീപ്, സിറിക് എന്നിവിടങ്ങളിലും കനത്ത ആക്രമണങ്ങള്‍ നടന്നതായാണ് വിവരം. ബന്ദര്‍ അബ്ബാസിലും സിറിക്കിലും സ്ഫോടനശബ്ദങ്ങള് കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. അതേസമയം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഇറാനിലെ പുതിയ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ഈ സംഘര്‍ഷങ്ങള്‍ക്കിടിയിലും കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖമേനിയുടെ മൃതദേഹം സംസ്കരിക്കാനുള്ള ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി കിഴക്കന്‍ പുണ്യനഗരമായ മഷ്ഹാദില് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. അയല്‍രാജ്യമായ ഇറാഖില്‍ ഒരു ദിവസം ഉള്‍പ്പെടെ ഇറാനിലുടനീളം നടന്ന ഒരു ആഴ്ച നീണ്ടുനിന്ന സംസ്കാര ഘോഷയാത്രകള്‍, റാലികള്‍, വിലാപ ചടങ്ങുകള്‍ എന്നിവയ്ക്ക് ശേഷമാണ് ഇന്ന് ജന്മനാട്ടില് സംസ്കാരം. യുഎസ് ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക വിരാമം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടും, യുഎസും ഇറാനും രണ്ടാം ദിവസവും പരസ്പരം ആക്രമണം നടത്തിയതിന് ശേഷമാണ് ഖമേനിയുടെ ശവസംസ്കാര ചടങ്ങ് നടക്കുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫിലും കര്‍ബലയിലും വന്‍ ഘോഷയാത്രകള്‍ക്ക് ശേഷം ഖമേനിയുടെ ഭൗതികശരീരം മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.