ഫ്രാന്‍സ് സെമിയിലേക്ക്; മൊറോക്കോയുടെ പോരാട്ടം അവസാനിച്ചു

അബുദാബി: സഹോദര സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്നഹ്യാന് ഊഷ്മള സ്വീകരണം. കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍സബാഹ് യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. അമീരി വിമാനത്താവളത്തില്‍ എത്തിയ കുവൈത്ത് അമീര്‍, ശൈഖ് മുഹമ്മദിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചു. കുവൈത്തിലേക്ക് ഇറാന് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം. ഗള്‍ഫ് മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ശൈഖ് മുഹമ്മദിന്റെ സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ട്. ഗള്‍ഫ് മേഖലയില്‍ ഇറാന് സമാധാനം ആഗ്രഹിക്കുന്നില്ലെന്നും സ്ഥിരമായി അസ്ഥിരത സൃഷ്ടിക്കുന്നതായും യുഎഇ ഡിപ്ലോമാറ്റിക് ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തോടൊപ്പം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്; പ്രസിഡന്‍ഷ്യല്‍ കോടതി ഫോര്‍ സ്പെഷ്യല്‍ അഫയേഴ്സ് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരും യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്; കൂടാതെ നിരവധി മുതിര്‍ന്ന യുഎഇ ഉദ്യോഗസ്ഥരുമുണ്ട്. പ്രസിഡന്റിനെ സ്വാഗതം ചെയ്യാന്‍ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ്; പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹ്; ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ്; നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന കുവൈത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.