അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി : മലയാളി സമാജം 202425 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജനറല്‍ ബോഡിയോഗം തിരഞ്ഞെടുത്തു. സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെയും സാമൂഹ്യ ക്ഷേമ കാര്യാലയത്തിന്റെയും പ്രതിനിധികള്‍ മേല്‍നോട്ടം വഹിച്ച ജനറല്‍ ബോഡിയോഗത്തില്‍ സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ടും ജോയിന്റ് സെക്രട്ടറി മനു കൈനകരി മിനുട്സും ട്രഷറര്‍ അജാസ് അപ്പാടത്ത് കണക്കും അസിസ്റ്റന്റ് ഓഡിറ്റര്‍ അനില്‍കുമാര്‍ ടി.ഡി ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രേഖിന് സോമന് നന്ദി പറഞ്ഞു. ഓഡിറ്റര്‍ ടി.എം ഫസലുദ്ദീന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ടി.എം സലിം (പ്രസിഡന്റ്),നിസാര്‍ ടിഎം(വൈസ് പ്രസിഡന്റ് ),സുരേഷ്കുമാര്‍ ടിവി(ജനറല്‍ സെക്രട്ടറി),യാസര്‍ അറഫാത്ത്(ട്രഷറര്‍) എന്നിവരെയും ഓഡിറ്ററായി അബ്ദുല്‍ അഹദിനെയും അസിസ്റ്റന്റ് ഓഡിറ്ററായി ഷാജികുമാറിനെയും തിരഞ്ഞെടുത്തു. അബ്ദുല്‍ ഗഫൂര്‍.വി,അനില്‍ കുമാര്‍ എപി,ബിജു കെസി,ഗോപകുമാര്‍.ജി,ജാസിര്‍ സലിം,മഹേഷ് വീട്ടിക്കല്‍,നടേശന് ശശി, സൈജു പിള്ളൈ,സാജന്.എസ്,ഷാജഹാന് ഹൈദര്‍ അലി, സുധീഷ് വെള്ളാടത്ത് എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.