ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

ദുബൈ: ശൈഖ് ഹമദ് ബിന്‍ ഖലീഫയുടെ മരണത്തില്‍ യുഎഇ നേതാക്കള്‍ ഖത്തര്‍ അമീറിന് അനുശോചനം അറിയിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ പിതാവാണ് അന്തരിച്ച ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനം റേഖപ്പെടുത്തി. ‘പിതാവ് ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ വിയോഗത്തില്‍ എന്റെ സഹോദരന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്കും കുടുംബത്തിനും എന്റെ ആത്മാര്‍ത്ഥ അനുശോചനവും സഹതാപവും അറിയിക്കുന്നു,’ ശൈഖ് മുഹമ്മദ് പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഖത്തര്‍ അമീറിന് അനുശോചനം രേഖപ്പെടുത്തി. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, അദ്ദേഹത്തിന് നിത്യശാന്തി നല്കട്ടെ, ഖത്തറിലെ ജനങ്ങള്‍ക്കും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവര്ക്കും ക്ഷമയും ശക്തിയും നല്കട്ടെയെന്നും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും അനുശോചിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. 1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ചു, പിന്നീട് മകന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സ്വമേധയാ അധികാരം കൈമാറി. 18 വര്‍ഷത്തെ ഭരണകാലത്ത് ഖത്തര്‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വികസനത്തിന് വഴിയൊരുക്കി, അതോടൊപ്പം പ്രാദേശിക, അന്തര്‍ദേശീയ സ്വാധീനം വികസിപ്പിക്കുകയും ചെയ്തു. രാജ്യത്തിന്റെ ആധുനിക പരിവര്‍ത്തനത്തിന്റെ ശില്പിയായി ശൈഖ് ഹമദ് പരക്കെ കണക്കാക്കപ്പെടുന്നു.