സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഫിഫ ലോകകപ്പിനായി തീപാറും പോരാട്ടമായിരിക്കും സ്വിസ്-അര്‍ജന്റീന മത്സരത്തിലുണ്ടാവുക. മുഖ്യ പരിശീലകന് ലയണല്‍ സ്കലോണിയുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ പരിക്കുകളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെയാണ് അര്‍ജന്റീന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
പ്രധാന സെന്റര്‍ ബാക്കായ ക്രിസ്റ്റ്യന്‍ റൊമേറോ പൂര്‍ണ്ണ ആരോഗ്യവാനാണ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസിനൊപ്പം പ്രതിരോധം കാക്കാന്‍ അദ്ദേഹം തയ്യാറാണ്. എന്നിരുന്നാലും, കേപ് വെര്‍ഡെ, ഈജിപ്ത് എന്നിവര്‍ക്കെതിരായ നോക്കൗട്ട് മത്സരങ്ങളില്‍ 32 എന്ന സ്കോറിന് കഷ്ടിച്ച് രക്ഷപ്പെട്ടതിന് ശേഷം, സ്കലോണി തന്ത്രപരമായ ചില മാറ്റങ്ങള്‍ വരുത്താന്‍ ആലോചിക്കുന്നുണ്ട്. കരുത്തരായ സ്വിസ് നിരയ്ക്കെതിരെ ടീമിന്റെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഫുള്ബാക്കുകളിലും സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും അദ്ദേഹം മാറ്റങ്ങള്‍ വരുത്തിയേക്കാം. എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍വല കാക്കും, ശക്തരായ നാല് പ്രതിരോധ താരങ്ങള്‍ അദ്ദേഹത്തിന് മുന്നിലുണ്ടാകും. മിഡ്ഫീല്‍ഡില്‍ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡെസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക്ക് അല്ലിസ്റ്റര്‍ എന്നിവര്‍ നിര്‍ണായക പിന്തുണ നല്‍കും. സെമിഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍, ഈ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളുമായി ടീമിനെ നയിക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി ലൗട്ടാരോ മാര്‍ട്ടിനെസിനൊപ്പം മുന്നേറ്റ നിരയെ നയിക്കും.
സ്വിറ്റ് പട പൊരുതും
ആരോഹെഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ജോഹാന്‍ മന്‍സാംബി പുറത്തായത് സ്വിറ്റ്സര്‍ലന്‍ഡിന് വലിയ തിരിച്ചടിയായി. കഠിനമായ കാല്‍മുട്ട് വേദന കാരണം എസ് സി ഫ്രീബര്‍ഗിന്റെ ഇരുപതുകാരനായ മികച്ച താരം ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതായി മുഖ്യ പരിശീലകന് മുരത് യാക്കിന് സ്ഥിരീകരിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് നിര്‍ണായക ഗോളുകള്‍ നേടിയ മന്‍സാംബിയുടെ അഭാവം സ്വിസ് ടീമിന്റെ ഏറ്റവും ശക്തമായ പ്രത്യാക്രമണ ആയുധമാണ് ഇല്ലാതാക്കുന്നത്. അതേസമയം, കൊളംബിയക്കെതിരായ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയത്തില്‍ പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം നടത്തിയ വിംഗര്‍ റൂബന്‍ വര്‍ഗാസ് ആദ്യ ഇലവനില്‍ ഇറങ്ങാന്‍ പൂര്‍ണ്ണ സജ്ജനാണെന്നത് അനുകൂല ഘടകമാണ്. മൈക്കല്‍ എബിഷറും സെലക്ഷന് ലഭ്യമാണ്. നിലവിലെ ലോക ചാമ്പ്യന്മാരെ അട്ടിമറിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് തങ്ങളുടെ പ്രതിരോധ മികവിനെയും പരിചയസമ്പന്നരായ കളിക്കാരെയുമാകും പ്രധാനമായും ആശ്രയിക്കുക. മാനുവല്‍ അക്കന്ജിയുള്പ്പെടുന്ന പ്രതിരോധ നിരയ്ക്ക് പിന്നില്‍ മികച്ച ഗോള്‍കീപ്പര്‍ ഗ്രിഗര്‍ കോബെല്‍ ഇറങ്ങും. ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയും റെമോ ഫ്രോയിലറും മിഡ്ഫീല്‍ഡ് നിയന്ത്രിക്കും.
പ്രതിരോധ നിരയില്‍ വിള്ളലുമായി അര്‍ജന്റീന
നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന പരാജയമറിയാതെ ഉയര്‍ന്ന സ്കോറുകളോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നതെങ്കിലും, അവരുടെ പ്രതിരോധ നിരയില്‍ അടുത്തിടെ ചില വിള്ളലുകള്‍ വീണിട്ടുണ്ട്. ഗ്രൂപ്പ് ജെയില്‍ ആധിപത്യം സ്ഥാപിച്ച ലയണല്‍ സ്കലോണിയുടെ ടീം അള്‍ജീരിയയെ 3-0 നും, ഓസ്ട്രിയയെ 2-0 നും, ജോര്‍ദാനെ 3-1 നും അനായാസം പരാജയപ്പെടുത്തി. എന്നിരുന്നാലും, നോക്കൗട്ട് ഘട്ടങ്ങള്‍ അപ്രതീക്ഷിതമായ പ്രതിരോധ പിഴവുകള്‍ തുറന്നുകാട്ടി. റൗണ്ട് ഓഫ് 32ല്‍ കേപ് വെര്ഡെയ്ക്കും, അവസാന 16ല്‍ ഈജിപ്തിനും എതിരെ 3-2 എന്ന സ്കോറിന് ലാ ആല്‍ബിസെലെസ്റ്റെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മുന്നേറാന്‍ 90ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഒരു വിജയഗോള്‍ അവര്‍ക്ക് ആവശ്യമായി വന്നു.
കരുത്തുമായി സ്വിറ്റ്സര്‍ലന്‍ഡ്
പ്രതിരോധ ഘടനയെയും തന്ത്രപരമായ അച്ചടക്കത്തെയും ആശ്രയിച്ച് നിശ്ചിത സമയത്ത് തോല്‍വിയറിയാതെ സ്വിറ്റ്സര്‍ലന്‍ഡ് തങ്ങളുടെ അവിശ്വസനീയമായ കരുത്ത് തെളിയിച്ചു. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ ഖത്തറിനോട് 1-1 ന് സമനില വഴങ്ങിയ അവര്‍, പിന്നീട് ബോസ്നിയയെ 4-4 നും കാനഡയെ 2-1 നും തോല്‍പ്പിച്ച് ഫോം വീണ്ടെടുത്ത് സുഗമമായി മുന്നേറി. നോക്കൗട്ടുകളില്‍, അള്‍ജീരിയയെ 2-0 ന് പരാജയപ്പെടുത്തിയ അവര്‍, കൊളംബിയയ്ക്കെതിരെ 120 മിനിറ്റ് നീണ്ട തന്ത്രപരമായ ഗോള്‍രഹിത സമനിലയ്ക്ക് ശേഷം, ഒടുവില്‍ പെനാല്‍റ്റിയില്‍ 4-3 ന് വിജയിച്ചു.
കളിക്കളത്തില്‍
അര്‍ജന്റീന: ഇ. മാര്‍ട്ടിനെസ്; മൊളീന, റൊമേറോ, ലി. മാര്‍ട്ടിനെസ്, ടാഗ്ലിയാഫിക്കോ; ഡി പോള്‍, പരേഡെസ്, ഫെര്‍ണാണ്ടസ്, മാക്ക് അല്ലിസ്റ്റര്‍; മെസ്സി, ലൗട്ടാരോ മാര്‍ട്ടിനെസ്. സ്വിറ്റ്സര്‍ലന്‍ഡ്: കോബെല്‍; സക്കറിയ, എല്‍വെദി, അക്കന്ജി, റോഡ്രിഗസ്; ജാഷാരി, ഷാക്ക, ഫ്രോയിലര്; എന്‍ഡോയെ, എംബോളോ, വര്‍ഗാസ്.