എണ്ണച്ചോര്‍ച്ച: റാസല്‍ഖൈമയിലെ എല്ലാ പൊതുബീച്ചുകളും അടച്ചു

ടെഹ്റാന്: വെടിനിര്‍ത്തല്‍ മറികടന്ന് യു.എസും ഇറാനും തമ്മില്‍ രണ്ടു ദിവസമായി തുടരുന്ന ആക്രമണങ്ങള്‍ക്കിടെ, ഇറാന് പരമോന്നത നേതാവ് അലി ഖമനേയിയെ ഖബറടക്കി. യുഎസ്-ഇസ്രാഈല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട് നാല് മാസത്തിന് ശേഷം ഇന്നലെയാണ് ഖബറടക്കം നടന്നത്. കിഴക്കന്‍ ഇറാനിലെ അദ്ദേഹത്തിന്റെ സ്വന്തം നഗരമായ മഷ്ഹദിലുള്ള ഇമാം റെസയുടെ പള്ളിയിലേക്ക് ദേശീയ പതാക പുതപ്പിച്ച ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള പേടകം കൊണ്ടുപോയി. പുറത്ത് കാത്തുനിന്ന ജനസാഗരം പ്രാര്‍ത്ഥനകളില്‍ പങ്കുചേര്‍ന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ മൊജ്തബ ഖമേനിയുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. ‘ഇസ്ലാമിക വിപ്ലവത്തിന്റെ രക്തസാക്ഷിയായ നേതാവിന്റെ ഭൗതികശരീരം ഇമാം റെസയുടെ പള്ളിയിലെ മെമ്മോറിയല്‍ ഹാളില്‍ കബറടക്കി’ എന്ന് ഔദ്യോഗിക വാര്‍ത്താ ചാനലായ ഐ.ആര്.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന മാരത്തണ്‍ ശവസംസ്കാര ചടങ്ങുകളുടെ അവസാന ദിവസമായ മഷ്ഹദിലെ ഖമേനിയുടെ കബറടക്ക ചടങ്ങില്‍, പുതിയ സ്ഥാനമേറ്റ ശേഷം ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മൊജ്തബ ഖമേനിയുടെ സാന്നിധ്യത്തിനായി ഏവരും ഉറ്റുനോക്കിയിരുന്നു. പാര്‍ലമെന്റ് സ്പീക്കറും അമേരിക്കയുമായുള്ള ചര്‍ച്ചകളിലെ മുഖ്യ മധ്യസ്ഥനുമായ മുഹമ്മദ് ബഗര്‍ ഗാലിബാഫ്, പ്രമുഖ ചീഫ് ജസ്റ്റിസ് ഗോലാംഹുസൈന്‍ മൊഹ്സെനി എജെയ്, ഖമേനിയുടെ മൂത്ത മകന് മൊസ്തഫ ഖമേനി എന്നിവരെല്ലാം പള്ളിയില്‍ സന്നിഹിതരായിരുന്നു. ചില മുതിര്‍ന്ന നേതാക്കള്‍ ഖമേനിയുടെ ഭൗതിക ശരീരത്തിനരികില്‍ നിന്ന് പൊട്ടിക്കരയുന്നതായി സ്റ്റേറ്റ് ടിവി ദൃശ്യങ്ങള്‍ കാണിച്ചു. വന്‍ ജനാവലി പങ്കെടുത്തിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കറുത്ത വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം മഷ്ഹദില്‍ തടിച്ചുകൂടിയിരുന്നു. ഇംഗ്ലീഷില്‍ എഴുതിയ ‘ഹേയ് ട്രംപ്, ഞങ്ങള്‍ നിന്നെ കൊല്ലും’ എന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്നിരുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷ സാഹചര്യത്തില്‍ ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ട് മഷ്ഹദിലേക്ക് പോയ വിമാനത്തിന് അകമ്പടിയായി യുദ്ധവിമാനം ഉണ്ടായിരുന്നതായി പരമോന്നത നേതാവിന്റെ വെബ്സൈറ്റിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഇറാനില്‍ അടക്കം ചെയ്യപ്പെട്ടതായി കരുതപ്പെടുന്ന 12 ഷിയാ ഇമാമുകളില്‍ ഏക വ്യക്തിയുമായിരുന്നു ഇമാം റെസ. 9-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതും ഉയര്‍ന്ന സ്വര്‍ണ്ണ താഴികക്കുടവും മിനാരങ്ങളുമുള്ള അദ്ദേഹത്തിന്റെ ഖബര്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹാദിലാണ് ഖമേനി ജനിച്ചത്. ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ മരണശേഷം 1989-ലാണ് അലി ഖമനേയിയെ പരമോന്നത നേതാവായി നിയമിച്ചത്. 37 വര്‍ഷത്തെ അധികാരത്തിനിടയില്‍, ഇറാന്റെ രാഷ്ട്രീയത്തിലും അതിന്റെ സായുധ സേനയിലും അദ്ദേഹം ശക്തമായി പിടിമുറുക്കി. അക്രമാസക്തമായ നടപടികളിലൂടെ ആഭ്യന്തര വെല്ലുവിളികളെ അടിച്ചമര്‍ത്തി. യുഎസുമായും ഇസ്രായേലുമായും ഇറാന്റെ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെയുള്ള ബാഹ്യ കാര്യങ്ങളില്‍ അദ്ദേഹം നിരന്തരം കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നു. തുടര്‍ന്നുള്ള ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇറാനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.