കുതിരപ്പന്തയം മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ; ദുബൈയെ ഉയരങ്ങളിലേക്ക് നയിച്ച ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് വിട

ഷാനവാസ് പുളിക്കല്‍
അബുദാബി: ‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്നൊരു പഴംചൊല്ലുണ്ട്. മലയാളിയുടെ, ഇപ്പോള്‍ തമിഴരുടെയും പ്രിയപ്പെട്ട ചക്ക മരുഭൂമിയില്‍ കായ്ക്കുമോ. ഇല്ലെന്ന് ആരും കരുതേണ്ട. മലയാളി കാല്കുത്തുന്ന ഇടങ്ങളിലൊക്കെ അവരുടെ കൈയ്യൊപ്പ് ഉണ്ടായിരിക്കുമെന്ന് അഭിമാനത്തോടെ നമ്മളൊക്കെ പറയാറുണ്ട്. അതേ കയ്യൊപ്പ് തന്നെ അബുദാബിയിലെ മരുപ്രദേശത്ത് വരിക്കച്ചക്കയായി വിളഞ്ഞ് നില്ക്കുന്നു. ചക്കയില്‍ സ്വദേശിയും വിദേശിയും ഉണ്ടെങ്കിലും ഇവിടെ വിളഞ്ഞിരിക്കുന്നത് സാക്ഷാല്‍ കാസര്‍ക്കോട്ടുകാരുടെ തേന്‍വരിക്ക ചക്ക. ‘കാസ്രോട്ടെ’ തേന്‍ വരിക്കചക്ക കൈ എത്തും പൊക്കത്തില്‍ അബുദാബി ഡെല്‍മ സ്ട്രീറ്റ്റിലെ വില്ല തൊടിയില്‍ നിന്ന് പറിച്ചെടുക്കാനാവുമെന്ന് പറഞ്ഞാല്‍ ആദ്യം ആരും ഒന്ന് ഞെട്ടും. എന്നാല്‍ ഞെട്ടേണ്ട; ഡെല്‍മ സ്ട്രീറ്റിലെ ലിവ വില്ല കോമ്പൗണ്ടിലെങ്ങും ഇപ്പോള്‍ തേന്‍ വരിക്ക ചക്കയുടെ മണമാണ്. കൃഷിയെ ഏറെ സ്നേഹിക്കുന്ന ലബനീസ് സ്വദേശിയും വര്‍ഷങ്ങളായി അബുദാബിയില്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടിംങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റഡ്വാന്‍ അലമിദ്ധീന്റെ വീട് മുറ്റത്താണ് സമൃദ്ധമായ കായ്ഫലമുള്ള ഈ വരിക്ക ചക്ക പ്ലാവുള്ളത്. ഈ കുഞ്ഞ് പ്ലാവിന്റെ ഉറവിടം തേടിയാല്‍ കേരളത്തിന്റെ വടക്കേയറ്റത്ത് എത്തും. അലമിദ്ധീന്റെ കമ്പനിയില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി സി.എച്ച് അബ്ദുസലാമാണ് ഇതിന് വഴിയൊരുക്കിയത്. അബുദാബിയിലെ സാമൂഹിക സാംസ്കാരിക മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന അബ്ദുസലാം നാട്ടില്‍ നിന്ന് എത്തിച്ച ചക്കകുരു പാകി വളര്‍ത്തിയെടുക്കുകയായിരുന്നു. കിളിര്‍ത്ത തൈ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 7 ഓളം തേന്‍ വരിക്ക ചക്ക കായ്ച്ചു. ഫെബ്രുവരി മാസത്തില്‍ പൂവിട്ടു, ജൂലൈ മാസത്തോടെയാണ് ചക്ക വിളവിന് പാകമായത്. കൂടെ ഗുരുവായൂര്‍ സ്വദേശി ഫിറോസ് കല്ലായിയുടെ പരിചരണം കൂടിയായപ്പോള്‍ ‘ഗള്‍ഫ് തേന്‍ വരിക്ക’ യുടെ മധുരം ഇരട്ടിയായി. ദിവസേനയുള്ള നനക്കലും ഇടക്കുള്ള ചെറിയ വളപ്രയോഗങ്ങളും ഒഴിച്ചാല്‍ കൂടുതല്‍ പരിചരണം പ്ലാവിന് ഇവിടെയും ആവശ്യമില്ല എന്ന് അബ്ദുസലാം പറഞ്ഞു. കഴിഞ്ഞ തവണ പ്ലാവ് പൂത്തിരുന്നെകിലും ചക്ക പിടിച്ചിരുന്നില്ല. ഏറെ മധുരവും നല്ല മണവുമുഉള്ള ചക്ക ആദ്യമായാണ് ഇത്തരത്തില്‍ ഇവിടെ വിളഞ്ഞതെന്ന് റഡ്വാന്‍ പറഞ്ഞു. പ്ലാവ് കൂടാതെ വാഴ, പപ്പായ, മാതളം, കറിവേപ്പ് തുടങ്ങിവയും സമൃദ്ധമായി ഈ പരിമിതമായ സ്ഥലത്തെ തൊടിയില്‍ റഡ്വാന്‍ കൃഷിചെയ്യുന്നുണ്ട്. കേരളത്തില്‍ പ്രിയമേറിയ ചക്കയുടെ രൂചി മനസ്സിലാക്കിയ റഡ്വാന്‍ കുട്ടികളെ പരിചരിക്കുന്നത് പോലെയാണ് ഈ പ്ലാവിനെ പരിപാലിക്കുന്നത്. ചക്കയുടെ സ്വാദിനൊപ്പം അതിന്റെ പോഷണ ഗുണങ്ങളും ഈ ലബനീസ് സ്വദേശി മനസ്സിലാക്കിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, പൊട്ടാസ്യം, മഗ്നീഷ്യം, കല്‍സ്യം, ആന്റിഒക്സിഡുകളും ധാരാളം കര്ബോഹൈഡ്രറ്റുകളും ചക്കയില്‍ അടങ്ങിയിട്ടുണ്ടെങ്കിലും പുതിയ തലമുറ ചക്കയെ പൊതുവേ അകറ്റിനിര്ത്തിയിരിക്കുയാണ്. വിദേശി ഫ്രൂട്ടുകള്‍ കേരളത്തിലെ വിപണ കീഴടക്കിയപ്പോള്‍ ചക്ക എവിടെയൊക്കെയോ മലയാളിക്ക് നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എങ്കിലും കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്ക, ഇപ്പോള്‍ വാണിജ്യപരമായി വിവിധ വിഭവങ്ങളാക്കി വിദേശ രാജ്യങ്ങളിലെ തീന്മേശയില് എത്തുന്നുണ്ട്. ചക്ക മാഹാത്മ്യം നമ്മള് മറന്നുപോയെങ്കിലും അബുദാബിയിലെ ‘ലബനീസ് ചക്ക’ കൗതുകക്കാഴ്ചയാണ്.