ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

ദുബൈ: ദുബൈ സ്വര്‍ണ വിപണി പ്രവാസികള്‍ക്ക് പ്രിയപ്പെട്ടതായി മാറുന്നു. ഇന്ത്യയിലേക്ക് പോകും മുന്‍പ് പ്രവാസികള്‍ ലളിതമായ ഡിസൈനുകളും പ്ലെയിന്‍ മാലകളും വാങ്ങിക്കൂട്ടുന്നു. യുഎഇയിലെ സ്വര്‍ണ്ണക്കടകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട്. ദുബൈയിലെയും ഷാര്‍ജയിലെയും ഗോള്‍ഡ് സൂക്കുകളില്‍ ഇത് ദൃശ്യമാകുകയാണ്. നാട്ടിലേക്കുള്ള വിമാനം കയറുന്നതിന് മുന്‍പ് നിരവധിയാളുകളാണ് ആഭരണങ്ങള്‍ വാങ്ങി സൂക്ഷിക്കുന്നത്. സ്വര്‍ണ വ്യാപാരികളുടെ അഭിപ്രായത്തില്‍ യു.എ.ഇ.യില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഇന്ത്യയേക്കാള്‍ 13 ശതമാനം വരെ വിലക്കുറവ് ലഭിക്കും. കൃത്യമായ ലാഭം റീട്ടെയിലര്‍മാരെയും ഉല്‍പ്പന്നങ്ങളുടെ തരത്തെയും ആശ്രയിച്ച് വ്യത്യാസപ്പെടുമെങ്കിലും, ഇന്ത്യയെ അപേക്ഷിച്ച് യു.എ.ഇ.യില്‍ വലിയ വിലക്കുറവുണ്ടെന്ന കാര്യത്തില്‍ ഭൂരിഭാഗം വിദഗ്ധരും യോജിക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് പലരും. ‘സ്വര്‍ണ്ണാഭരണങ്ങളുടെ വില നോക്കുകയാണെങ്കില്‍, യു.എ.ഇ.യില്‍ നിന്ന് വാങ്ങുമ്പോള്‍ 8 മുതല്‍ 10 ശതമാനം വരെ വിലക്കുറവുണ്ട്. ഈ സീസണില്‍ കൂടുതലും കല്ലൂകള്‍ പതിക്കാത്ത ആഭരണങ്ങളാണ് വാങ്ങുന്നത്. സ്വര്‍ണ മാത്രം ഉപയോഗിച്ച് ലളിതമായ രീതിയിലുള്ള ആഭരണങ്ങള്‍ക്ക് പ്രിയമുണ്ട്, ഇത് എവിടെയും എളുപ്പത്തില്‍ മാറ്റി വാങ്ങാന്‍ കഴിയും. യുഎഇയില്‍ നിന്നും വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് മികച്ച പ്യൂരിറ്റി ഉണ്ടെന്ന വിശ്വാസവും പ്രവാസികളെ ഈ വിപണിയെ അടുപ്പിക്കുന്നു. കൂടാതെ യു.എ.ഇ.യില്‍ സ്വര്‍ണ്ണത്തിന് ഇറക്കുമതി തീരുവ ഇല്ലാത്തതിനാല്‍ പണിക്കൂലി കുറവാണ് എന്നതുമാണ് ഈ വില വ്യത്യാസത്തിന് കാരണം. നാട്ടിലാണെങ്കില്‍ കസ്റ്റംസ് ഡ്യൂട്ടിയും നികുതികളും റീട്ടെയില്‍ വിലയെ ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പുതിയ കസ്റ്റംസ് നിയമപ്രകാരം സ്വര്‍ണ ബിസ്കറ്റും നാണയങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുപോകണമെങ്കില്‍ നികുതി അടക്കണം. സ്ത്രീകള്‍ക്ക് 40 ഗ്രാമും പുരുഷന്മാര്ക്ക് 20 ഗ്രാമും സ്വര്‍ണാഭരണങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ നികുതി നല്‍കേണ്ടതില്ല.