ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

‘ദക്ഷിണേന്ത്യയുടെ വാനമ്പാടി’ എന്നറിയപ്പെടുന്ന ഇതിഹാസ ഇന്ത്യന്‍ പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കര്‍ണാടകയിലെ മൈസൂരുവിലുള്ള അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ട് നീണ്ട ചരിത്രപരമായ ഒരു സംഗീത ജീവിതത്തിനാണ് അവരുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്. ആറ് പതിറ്റാണ്ട് നീണ്ട സമൃദ്ധമായ കരിയറിന് പേരുകേട്ട അവര്‍ വിരമിക്കുന്നതിന് മുമ്പ് വിവിധ ഭാഷകളിലായി ഏകദേശം 48,000 ഗാനങ്ങള്‍ റെക്കോര്‍ഡുചെയ്തു. കുടുംബത്തോടൊപ്പം സമാധാനപരമായി മരിച്ചുവെന്ന് അവരുടെ ചെറുമകള്‍ അപ്സര വൈദ്യുല സ്ഥിരീകരിച്ചു.എസ്. ജാനകിയുടെ ഐതിഹാസിക സംഗീത യാത്രയെയും ദക്ഷിണേന്ത്യന്‍ സിനിമയില്‍ അവര്‍ ചെലുത്തിയ അതുല്യമായ സ്വാധീനവും വിലമതിക്കാനാവാത്തതായിരുന്നു. 1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ രേപല്ലെയില് ജനിച്ചു. ശിഷ്ട്ല ജാനകി എന്നായിരുന്നു മലയാളത്തിലെ ജാനകിയമ്മയുടെ യഥാര്‍ത്ഥ പേര്. 1957ല്‍ ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് എത്തി. 1957ല്‍ തന്നെ ‘മിന്നല്‍ പടയാളി’ എന്ന ചിത്രത്തിലെ ‘ആശാവാനമേ…’ എന്ന ഗാനത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉള്‍പ്പെടെ ഇരുപതോളം ഭാഷകളില്‍ 48,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പിഞ്ചുകുഞ്ഞിന്റെ ശബ്ദം മുതല്‍ പ്രായമായ സ്ത്രീകളുടെ ശബ്ദം വരെ ഒരേപോലെ അനുകരിക്കാനുള്ള അസാധ്യ കഴിവ് അവരെ വേറിട്ട ഗായികയാക്കി. കൂടാതെ പ്രണയം, വിരഹം, ഭക്തി, താരാട്ടുപാട്ടുകള്‍ എന്നിവ ജാനകിയമ്മയുടെ ശബ്ദത്തില്‍ മലയാളി നെഞ്ചിലേറ്റി. അന്യസംസ്ഥാനക്കാരിയാണെങ്കിലും മലയാള ഭാഷയിലെ ഉച്ചാരണ ശുദ്ധിയിലൂടെ അവര്‍ മലയാളികളുടെ സ്വന്തം ‘ജാനകിയമ്മ’യായി മാറി. തുമ്പീ വാ തുമ്പക്കുടത്തിന്… (ഓളങ്ങള്‍), നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍… (ചാമരം), കണ്ണേ കലൈമാനേ… (മൂന്നാം പിറൈ തമിഴ് ആണെങ്കിലും മലയാളികള്‍ക്ക് പ്രിയങ്കരം), ഏഴു സ്വരങ്ങളും… (ചിരിയോചിരി), മൗനസരോവരം… (സവിധം), താളത്തില്‍ താലം… (തച്ചോളി അമ്പു) തുടങ്ങിയ ഗാനങ്ങള്‍ മലയാളി ഒരിക്കലും മറക്കില്ല. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് 4 തവണ നേടി. (ഇതില്‍ മൂന്നും മലയാള ഗാനങ്ങള്‍ക്കായിരുന്നു: ഏറ്റുമാനൂര്‍ അമ്പലത്തില്‍, നാഥാ നീ വരും കാലൊച്ച, തുമ്പീ വാ). കേരള സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് 14 തവണ സ്വന്തമാക്കി. 2013ല്‍ രാജ്യം പത്മഭൂഷണ്‍ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യന്‍ കലാകാരന്മാരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അവര്‍ അത് നിരസിച്ചു. 2016ല്‍ തന്റെ 60 വര്‍ഷം നീണ്ട സംഗീത ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 2017ല്‍ റിലീസ് ചെയ്ത ’10 കല്‍പ്പനകള്‍’ എന്ന ചിത്രത്തിലെ ‘അമ്മപ്പൂവിന് തണലിരിക്കാന്…’ എന്ന ഗാനമാണ് അവര്‍ ഒടുവിലായി പാടിയ മലയാള ഗാനം.