ദുബൈ-ഷാര്‍ജ ഗതാഗതക്കുരുക്കിന് പരിഹാരം; റോഡുകള്‍ നവീകരിക്കും

പിഎം ശ്രീ കരാറില്‍ നിന്നും കേരള സര്‍ക്കാരിന് ഏകപക്ഷീമായി പിന്മാറാന് കഴിയില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടന്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫ് മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകതയാണെന്നും ഇനി സംസ്ഥാനങ്ങള്‍ക്ക് പിന്മാറാന് അവസരമില്ലെന്നും അദ്ദേഹം ഒരു ലേഖനത്തില്‍ വ്യക്തമാക്കി. ധാരണാപത്രത്തില്‍ ഒപ്പുവെച്ച സ്ഥിതിയില്‍ പി എം ശ്രീ പദ്ധതിയില്‍നിന്ന് നിയമപരമായി പിന്മാറാനാകുമോ എന്നത് നിയമവിദഗ്ദ്ധര്‍ ആഴത്തില്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ട സമസ്യയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ധാരണാപത്രത്തിലെ വ്യവസ്ഥ പ്രകാരം, പൊതുജന താല്പര്യം മുന്‍നിര്‍ത്തി 30 ദിവസത്തേക്ക് നോട്ടീസ് നല്കി ഈ കരാര്‍ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അവകാശം ഇന്ത്യ ഗവണ്മെന്റിന്റെ കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്കൂള്‍ എജുക്കേഷന്‍ ആന്‍ഡ് ലിറ്ററസിയില്‍ നിക്ഷിപ്തമാണ് എന്നാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന് ഏക പക്ഷീയമായി കരാറില്‍നിന്നു പിന്മാറാന് ആകില്ലെന്നതാണ് പ്രാഥമിക നിരീക്ഷണമെന്നും ലേഖനത്തില്‍ പറയുന്നു.
എല്‍ഡിഎഫ് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാര്‍ ഒപ്പിട്ടത് അപാകത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണനിലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്ര കാര്യത്തില്‍ വകുപ്പുതല തീരുമാനം മതി. പക്ഷേ, പി എം ശ്രീയുടെ കാര്യത്തില്‍ പൊതു വിദ്യഭ്യാസ വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ചില മന്ത്രിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് മാറ്റിവെച്ച കാര്യത്തില്‍ വീണ്ടും മന്ത്രിസഭയുടെ അംഗീകാരം നേടാതെ 2025 ഒക്ടോബര്‍ 25ന് ഒപ്പുവെച്ചുവെന്നത് അപാകതയായി ചൂണ്ടിക്കാണിക്കാവുന്നതാണ്. എന്തുതന്നെയായാലും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുക എന്ന ഉദ്ദേശ്യമല്ല, സമഗ്ര ശിക്ഷ കേരളത്തിന് ന്യായമായും ലഭിക്കേണ്ട ഫണ്ട് നേടിയെടുക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഒപ്പിടലിനു പി ന്നില്‍. അത് തിരിച്ചറിയാതെ ഭരണ-പ്രതിപക്ഷ കക്ഷികളില്‍നിന്നും വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നതോടെയാണ് ഒപ്പിട്ട നടപടി മരവിപ്പിക്കാന്‍ പിണറായി വിജയന് സര്‍ക്കാര്‍ തീരുമാനിച്ചത്. രതീഷ് കാളിയാടന്റെ അഭിപ്രായപ്രകടനങ്ങള്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സംഭവമാണ് പിഎം ശ്രീ പദ്ധതിയിലെ ഒപ്പിടല്‍. ഇടതുമുന്നണിയില്‍ സിപിഐയുടെയും പാര്‍ട്ടിയിലെ തന്നെ ചിലരുടെയും എതിര്‍പ്പുകളെ അവഗണിച്ചാണ് മന്ത്രിസഭയില്‍ പോലും ചര്‍ച്ച ചെയ്യാതെ പിണറായിയുടെ നിര്‍ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഏകപക്ഷീയമായി കരാര്‍ ഒപ്പിടുന്നത്. പിന്നീടാണ് കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിവെച്ച കെണി മനസ്സിലാവുന്നത്. തിരുത്താന്‍ കഴിയാതെ കുഴങ്ങിയ ഇടതുസര്‍ക്കാരിനെ അങ്കലാപ്പിലാക്കിയ വിഷയമാണിത്. ഇപ്പോള്‍ കരാറിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സിപിഎം മുന്നില്‍ നില്‍ക്കുകയാണ്. കാര്യത്തിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ യുഡിഎഫ് സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും കുറ്റപ്പെടുത്താനാണ് പലരും ശ്രമിക്കുന്നത്. രതീഷ് കാളിയാടന്റെ അഭിപ്രായങ്ങള്‍ കാര്യങ്ങള്‍ക്ക് കുറെയൊക്കെ വ്യക്തത വരുത്തിയിട്ടുണ്ട്.