സാന്ത്വന വാക്കുകളുമായി റാസല്‍ഖൈമയിലെത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച മഴയ്ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടക്കും. രാവിലെ 10.30ന് കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി 108 പള്ളികളില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാനാണ് നിര്‍ദേശം. മഴക്കായി പ്രാര്‍ത്ഥിക്കുന്ന പ്രവാചകചര്യ പിന്തുടര്ന്നു പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കാന് ഇസ്ലാമിക കാര്യ മന്ത്രാലയം ഇമാമുകളോട് അഭ്യര്‍ത്ഥിച്ചു.
പ്രാര്‍ഥന നടക്കുന്ന പള്ളികളുടെ പേരുകള്‍ ഉള്‍പ്പെടുത്തി ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി മന്ത്രാലയം അറിയിച്ചു. പൗരന്മാര്ക്കും താമസക്കാര്‍ക്കും എളുപ്പത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ വിവിധ താമസ മേഖലകളിലുള്ളവയാണ് പള്ളികള്‍. വിശ്വാസികള്‍ക്ക് തങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള പള്ളി കണ്ടെത്താന്‍ സഹായകമാകും വിധം, പള്ളികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.



