സാന്ത്വന വാക്കുകളുമായി റാസല്‍ഖൈമയിലെത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ദുബൈ: ദുബൈയിലെ ഏറ്റവും പഴക്കം ചെന്ന ചരിത്രസ്മാരകമായ അല്‍ ഫഹിദി കോട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് കോട്ട വീണ്ടും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്ത വിവരം അറിയിച്ചത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിന്റെ ഘടനയ്ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താതെ, ആറു വര്‍ഷത്തെ പുനര്‍നിര്‍മാണമാണ് നടത്തിയത്. കോട്ടയുടെ മതിലുകള്‍ക്ക് താഴെ ഭൂമിക്കടിയിലേക്ക് 16.5 മീറ്റര്‍ താഴ്ചയില്‍ പുതിയ മ്യൂസിയം വികസിപ്പിച്ചു.
1787-ല്‍ നിര്‍മ്മിച്ച ഈ കോട്ടയില്‍ 8,000 വര്‍ഷത്തിലേറെ പഴക്കമുള്ള എഴുനൂറിലധികം അപൂര്‍വ്വ പുരാവസ്തുക്കളും പൈതൃക ശേഖരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവ ആറ് പ്രധാന ഗാലറികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. രാജകീയ സൈനിക ശേഖരങ്ങള്‍, ഇസ്ലാമിക് ആയുധങ്ങളും കവചങ്ങളും, പുരാവസ്തു കണ്ടെത്തലുകള്‍, കോട്ടയ്ക്കുള്ളിലെ ജീവിതത്തെക്കുറിച്ചുള്ള വ്യക്തിഗത ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പുതിയ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.