സാന്ത്വന വാക്കുകളുമായി റാസല്‍ഖൈമയിലെത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ദോഹ: ഖത്തറിന്റെ ദേശീയ പെയ്മെന്റ് കാര്‍ഡായ ‘ഹിംയാന്‍’ ഇനി ഒമാനിലും ഉപയോഗിക്കാം.
ഹിംയാന്‍ (HIMYAN) ഒമാനിലും ഘട്ടംഘട്ടമായി സ്വീകരിച്ചു തുടങ്ങുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (QCB) അറിയിച്ചു. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ഖത്തര്‍ നടപ്പാക്കുന്ന മൂന്നാമത് ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്ട്രാറ്റജിയുടെ ഭാഗമായാണ് നടപടി. ഒമാനിലെ അംഗീകൃത ഔട്ട്ലെറ്റുകളിലും എ.ടി.എമ്മുകളിലും ഹിംയാന്‍ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങാനും പണം പിന്‍വലിക്കാനും സാധിക്കും.
സൗദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിലവില്‍ ഹിംയാന്‍ കാര്‍ഡ് ഉപയോഗത്തിലുണ്ട്. ഇതിന് പിന്നാലെയാണ് ഒമാനിലേക്കും സേവനം വ്യാപിപ്പിച്ചിരിക്കുന്നത്. ഇതോടെ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ സുഗമവും സുരക്ഷിതവുമായ പണമിടപാട് സൗകര്യങ്ങള്‍ ലഭ്യമാകും.