സാന്ത്വന വാക്കുകളുമായി റാസല്‍ഖൈമയിലെത്തി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍

ദുബൈ: റാസല്‍ഖൈമയില്‍ വാഹന അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെയും സുഹൃക്കളെയും ആശ്വസിപ്പിക്കാനായി ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഇ. വിഷ്ണുവര്ധന് റെഡ്ഢി നേരിട്ടെത്തി. റാസല്‍ഖൈമ പോലീസ് ആസ്ഥാനത്ത് ബുധനാഴ്ച്ച എത്തിയ വിഷ്ണുവര്ധന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. മൃതദേഹങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് അദ്ദേഹം അധികൃതരുമായി ചര്‍ച്ച നടത്തി. മരണപ്പെട്ടവരുടെ ബന്ധുക്കളെ സമാശ്വസിപ്പിച്ച വിഷ്ണുവര്ധന് ദാരുണമായ സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തി. ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട തുടര്‍ നടപടികളുടെ ഏകോപനം റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് റാസല്‍ഖൈ പൊലീസ് അധികൃതര്‍ കോണ്‍സുല്‍ ജനറലിനെ അറിയിച്ചു. കോണ്‍സല്‍ പി.ആര്.ഒ ശംസുദ്ദീന്‍, റാക് ഐ.ആര്.സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ്ദീന്‍, പത്മരാജ്, ഡോ. മാത്യു, പൊതു പ്രവര്‍ത്തകരായ ഫൈസല്‍ പുറത്തൂര്‍, നാസര്‍ അല്‍ദാന, കെ.എം.സി.സി നേതാക്കളായ അറഫാത്ത്, റസാഖ് ചെനക്കല്‍ തുടങ്ങിയവര്‍ സി.ജിയെ അനുഗമിച്ചു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്വേഷണങ്ങള്‍ക്കായി റാക് ഐ.ആര്.സിയെ ബന്ധപ്പെടാമെന്ന് ഡോ. നിഷാം അറിയിച്ചു. ഫോണ്‍: 07 2282448.