
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
2024-25 അധ്യയന വര്‍ഷത്തേക്ക് അബുദാബിയില്‍ 1,000 പ്രീകെജി സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ചതായി അബുദാബി വിദ്യാഭ്യാസ വകുപ്പ് (എഡിഇകെ) അറിയിച്ചു. ഏറ്റവും പ്രായം കുറഞ്ഞ പഠിതാക്കള്‍ക്കുള്ള വിദ്യാഭ്യാസ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്. അബുദാബി,അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളിലെ 12 സ്വകാര്യ സ്കൂളുകളില്‍ ഈ സീറ്റുകള്‍ ലഭ്യമാണ്. പദ്ധതി നടപ്പാക്കുന്നതിനായി അബുദാബി വിദ്യാഭ്യാസ വകുപ്പ് വിവിധ നിക്ഷേപകരുമായും ഓഹരി ഉടമകളുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ‘ഗുഡ്’ റേറ്റിങ്ങുള്ള ശാക്തീകരിച്ച സ്വകാര്യ സ്കൂളുകളിലെ പ്രീകെജി വിഭാഗങ്ങള്‍ വിപുലീകരിക്കും. ഇതിനായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. 3 മുതല്‍ 4 വരെ പ്രായമുള്ള കുട്ടികള്‍ക്കായി എന്റോള്‍മെന്റും സുഗമമായ അറിവു വര്‍ധനവിനും ദീര്‍ഘകാല വിദ്യാഭ്യാസ വിജയത്തിനും വികസനത്തിനും ഇത് നിര്‍ണായക സ്വാധീനമാകും.
അബുദാബി,അല്‍ ഐന്‍,അല്‍ ദഫ്ര എന്നിവിടങ്ങളില്‍ പ്രാരംഭ വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ കുട്ടികളുടെ വൈജ്ഞാനിക വികസനത്തിന്റെ ഏറ്റവും നിര്‍ണായക വര്‍ഷങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. ആദ്യകാല വിദ്യാഭ്യാസം ആജീവനാന്ത പഠനത്തിനും ആത്മവിശ്വാസത്തിനും വിജയത്തിനും അടിത്തറ പാകുന്നു. കുട്ടികള്‍ക്ക് ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കം നല്കാന് മാതാപിതാക്കളെ ശാക്തീകരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സ്കൂളിലും അതിനപ്പുറവും അഭിവൃദ്ധി പ്രാപിക്കാന്‍ പുതിയ തീരുമാനം കുട്ടികളെ സഹായിക്കുന്നുവെന്നും വിദ്യാഭ്യാസ വകുപ്പിലെ പ്രഥമ വിദ്യാഭ്യാസ മേഖലയുടെ ആക്ടിങ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ മറിയം അല്ഹല്ലമി പറഞ്ഞു.