
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : ദുബൈ മെട്രോയുടെ 15ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തിലുടനീളം 10,000 മെട്രോ നോള്‍ കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തു. ജിഡിആര്‍എഫ്എയുടെ ഈ സംരംഭം ദുബൈ ആര്‍ടിഎയുടെ സഹകരണത്തോടെയാണ് നടപ്പാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യുന്നവരുടെ പാസ്പോര്‍ട്ടുകളില്‍, ദുബൈ മെട്രോയുടെ 15 വര്‍ഷം പൂര്‍ത്തിയാക്കിയ സ്മരണക്കായി പ്രത്യേക സ്റ്റാമ്പുകള്‍ പതിച്ചു നല്കി. ദുബൈ മെട്രോ നഗരത്തിന്റെ ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമാണ്. ദുബൈയുടെ ഭാവി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ആധുനിക ഗതാഗത മാര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നതോടൊപ്പം താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മികച്ച അനുഭവങ്ങളാണ് നല്‍കുന്നതെന്ന് ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അഭിപ്രായപ്പെട്ടു.
എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ 1, 3 എന്നിവിടങ്ങളിലാണ് നോള്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. എമിറേറ്റില്‍, ആധുനികവും സുസ്ഥിരവുമായ ഗതാഗത പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിന് അനുസൃതമായി, യാത്രക്കാര്‍ക്ക് തടസ്സമില്ലാത്തതും സമഗ്രവുമായ യാത്രാനുഭവം പ്രദാനം ചെയ്യാനുള്ള വിശാലമായ ശ്രമങ്ങളെ സംരംഭം പിന്തുണയ്ക്കുന്നുവെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അതിനുപുറമെ, എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലെ മെട്രോ സ്റ്റേഷനുകള്‍, യാത്രക്കാര്‍ക്ക് സുഖപ്രദമായും കാര്യക്ഷമമായും സേവനം നല്കുന്നു. ഇതിലൂടെ വിമാനത്താവളത്തിനും ദുബൈയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള യാത്ര എളുപ്പമാക്കുന്നുണ്ട്. ദുബൈ മെട്രോ, കഴിഞ്ഞ 15 വര്‍ഷങ്ങളായി ലക്ഷക്കണക്കിന് യാത്രക്കാരെ ദിനംപ്രതി സേവിച്ചും എമിറേറ്റിലെ വിവിധ പ്രദേശങ്ങളിലേക്ക് അവരെ ബന്ധിപ്പിച്ചും, സുസ്ഥിരമായ ഭാവിയിലേക്കുള്ള ദുബൈയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിലും, ദുബൈയുടെ ഗതാഗതം സുഗമമാക്കുന്നതിലെയും ഒരു പ്രധാന ഘടകമായി മാറിയിരിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ കൂട്ടിച്ചേര്‍ത്തു.