
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : ദുബൈ ഗാര്ഡന് ഗ്ലോയുടെ 10ാം പതിപ്പിന് ബുധനാഴ്ച തുടക്കം കുറിച്ചു. 78.75 ദിര്‍ഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. മൂന്നുവയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്ഡന് ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍ശിക്കാം.
എല്‍.ഇ.ഡി. ലൈറ്റുകളില്‍ നിറങ്ങള്‍ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഓരോ പതിപ്പിലും ഗാര്ഡന് ഗ്ലോ സമ്മാനിക്കുന്നത്.
മൃഗങ്ങള്‍, പൂക്കള്‍, പക്ഷികള്‍ എന്നിവയെല്ലാം വൈവിധ്യമാര്‍ന്ന നിറങ്ങളിലും രൂപങ്ങളിലും ജ്വലിച്ചുനില്ക്കുന്നത് കാണേണ്ട കാഴ്ചതന്നെയാണ്. ശൈത്യകാലത്തേക്ക് രാജ്യം നീങ്ങുന്നതോടെ ഒട്ടുമിക്ക ഔട്ട്ഡോര്‍ ലക്ഷ്യസ്ഥാനങ്ങളും അതിന്റെ പുതിയ പതിപ്പുകള്‍ പ്രഖ്യാപിക്കുന്നുണ്ട്.
ആറാം സീസണിനായി ദുബൈ സഫാരി പാര്‍ക്ക് അടുത്തമാസം ഒന്നിന് തുറക്കും. വിപുലമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് 3000ത്തിലേറെ പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രമായ പാര്‍ക്ക് അതിന്റെ പുതിയ പതിപ്പിനായി തയ്യാറെടുക്കുന്നത്.