
ഖത്തറില്‍ മരണപ്പെട്ടു
അബുദാബി : ബിസിനസ് മേഖലയിലും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തി യുഎഇ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും, ബിസിനസ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നവീനമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുകയുമാണ് യുഎഇയിലെ വനിതാ സംരംഭകര്‍. സമൂഹത്തിന്റെ പിന്തുണയോടെ ബിസിനസുകാരികളുടെ എണ്ണവും അവരുടെ സംഭാവനകളും അടുത്ത കാലത്തായി ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ് മേഖലയിലെ സ്ത്രീ ശാക്തീകരണത്തിനും സംരംഭകത്വത്തിനുമുള്ള മുന്‍നിര ലക്ഷ്യസ്ഥാനമെന്ന നിലയില്‍ യുഎഇയുടെ പദവിയെ ശക്തിപ്പെടുത്തുന്നു. എമിറേറ്റ്സ് ബിസിനസ്സ് വുമണ്‍ കൗണ്‍സില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം, 2023ല്‍ 32.5% ആയിരുന്ന തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 2024ല്‍ 34.6% ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ മൊത്തം സംരംഭകരില്‍ 18% വനിതാ സംരംഭകരാണ്. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള 77.6% ബിസിനസുകളും 40 വയസ്സിന് താഴെയുള്ള സ്ത്രീകളാല്‍ നയിക്കപ്പെടുന്നു. ഇത് ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതില്‍ അവരുടെ പ്രധാന പങ്ക് പ്രതിഫലിപ്പിക്കുന്നു. ഇതില്‍ 48.8 ശതമാനം സിഇഒ; സ്ഥാനങ്ങള്‍ വഹിക്കുന്നു. അവരില്‍ 61.4 ശതമാനവും വ്യക്തിഗത ബിസിനസ് ഉടമകളാണ്. ഇത് രാജ്യത്തെ സ്ത്രീ സംരംഭകത്വത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് സൂചിപ്പിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, എമിറാത്തി ബിസിനസ്സ് വനിതകള്‍ രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തിലധികം പുതിയ കമ്പനികള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കൂട്ടം ബിസിനസ്സ് വനിതകള്‍ ഒരു നൂതന ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു, അത് ഡാറ്റ വിശകലനം ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകള്‍ നയിക്കുന്ന പ്രോജക്റ്റുകള്‍ക്ക് കണ്‍സള്‍ട്ടിംഗ്, ഫിനാന്‍സിങ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു.