അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ ക്ലര്ക്ക്തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ദുബൈ: ദുബൈ പോലീസിന്റെ അടിയന്തിര സേനാ വിഭാഗം ഈ വര്‍ഷം ആദ്യപാതിയില്‍ 4,870 ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചു. അടിയന്തര സാഹചര്യങ്ങളോട് വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള സേനയുടെ കഴിവ് പ്രകടമാക്കിക്കൊണ്ടാണ് സേവനം നടത്തിയത്.
പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യമാണ് ഇതിലൂടെ കൈവരിക്കുന്നവെന്നും സെര്‍ച്ച് ആന്റ് റെസ്ക്യൂ വകുപ്പ് ഡയറക്ടറും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ഡെപ്യൂട്ടി ഡയറക്ടറുമായ ബ്രിഗേഡിയര്‍ ഖാലിദ് ഇബ്രാഹിം പറഞ്ഞു.
ദുബൈ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരിയുടെ തുടര്‍ച്ചയായ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മുന്‍കൈയെടുക്കുന്നതും കാര്യക്ഷമവുമായ സേവനങ്ങള്‍ നല്‍കുന്നതിന് ഉയര്‍ന്ന പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍, നൂതന സാങ്കേതികവിദ്യകള്‍, ഏകോപനം എന്നിവ പ്രവര്‍ത്തന ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
അപകടസ്ഥലങ്ങളില്‍ 385 രക്ഷാപ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തിയത്. മണലില്‍ കുടുങ്ങിയ വാഹനങ്ങള്‍ വീണ്ടെടുക്കുന്നതിന് നാലുതവണയും പൂട്ടിയ വാഹനങ്ങള്‍, വീടുകള്‍, ലിഫ്റ്റുകള്‍ എന്നിവ തുറക്കുന്നതിന് 575 സേവനങ്ങളും നല്കുകയുണ്ടായി.
വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്, വാഹനാപകടങ്ങള്‍, തീപിടുത്തങ്ങള്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ചകള്‍ എന്നിവയുള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളെ പ്രതിരോധിക്കുന്നതിന് വിപുലമായ പരിശീലനങ്ങളിലൂടെ ദുബൈ പോലീസ് തങ്ങളുടെ ഉദ്യോഗസ്ഥരെ വികസിപ്പിക്കുന്നതില്‍ വലിയ ഊന്നല്‍ നല്‍കുന്നുണ്ടെന്നും ബ്രിഗേഡിയര്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.