
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : ഈ സീസണില്‍ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം കമ്പനിയുടെ അധീനതയിലുള്ള അല്‍ തവീല ബീച്ചില്‍ 300 ഹോക്സ്ബില്‍ ആമകള്‍ വിരിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നേരത്തെ 7500 ആമകളെ ഇവിടെ വിരിയിച്ചെടുത്തിട്ടുണ്ട്. യുഎഇയില്‍ മുട്ടയിടുന്ന ഒരേയൊരു കടലാമ വിഭാഗമാണ് വംശനാശഭീഷണി നേരിടുന്ന ഇവ. കടലാമകള്‍ കൂടുകൂട്ടുമ്പോള്‍, ഇരപിടിയന്മാരും അവശിഷ്ടങ്ങളും മുട്ടകളെ തകര്‍ക്കുന്ന തടയാനും രോഗബാധിതരും മുറിവേറ്റതുമായ ആമകളെ തിരികെ കൊണ്ടുവന്ന് സംരക്ഷിക്കാനും കമ്പനിയുടെ സുസ്ഥിരത ടീം കൂടുണ്ടാക്കുന്ന സീസണിലുടനീളം ബീച്ച് നിരീക്ഷിക്കുന്നു. മോണിറ്ററിംഗ് പ്രോഗ്രാം ആരംഭിച്ചതിന് ശേഷം ഇജിഎ ഈ ബീച്ചില്‍ ആകെ 116 കൂടുകളാണ് കണ്ടെത്തിയത്. ഈ വര്‍ഷം, പരിചരണം ആവശ്യമുള്ള നാല് ആമകളെ കണ്ടെത്തി. അവയെ ബുര്‍ജ് അല്‍ അറബിലെ ദുബൈ ആമ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി, അവയെ ഇപ്പോള്‍ കടലിലേക്ക് തിരികെ വിടുന്നതിന് മുമ്പ് വിദഗ്ധ ചികിത്സ നല്കി വരികയാണ്. എല്ലാ വര്‍ഷവും നെസ്റ്റിംഗ് സീസണിന് മുമ്പുള്ള ദിവസങ്ങളില്‍, ഇജിഎ അല്‍ തവീലയിലുടനീളം ബീച്ച് വൃത്തിയാക്കല്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ ശുചീകരണത്തിനിടെ ഇജിഎയുടെ ജീവനക്കാര്‍ സമുദ്രത്തില്‍ നിന്ന് ഏകദേശം 1,300 കിലോ മാലിന്യമാണ് കണ്ടെത്തിയത്. കടലാമകളുടെ സംരക്ഷിക്കുന്നതില്‍ കമ്പനി വഹിക്കുന്ന പങ്കില്‍ എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ അബ്ദുള്‍നാസര്‍ ബിന്‍ കല്‍ബന്‍ അഭിമാനം പ്രകടിപ്പിച്ചു. തങ്ങളുടെ കടല്‍ത്തീരത്ത് കടലാമകള്‍ക്ക് സുരക്ഷിതവും സ്വാഗതാര്‍ഹവുമായ ആവാസ വ്യവസ്ഥ ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും വിജയകരമായ മറ്റൊരു വിരിയിക്കല്‍ സീസണില്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു. ഹോക്സ്ബില്‍ ആമകളുടെ ശരാശരി ആയുസ്സ് 30 മുതല്‍ 50 വര്‍ഷം വരെയാണ്, ഒരു സീസണില്‍ പെണ്ആമകള്ക്ക് 100 മുതല്‍ 150 വരെ മുട്ടകള്‍ ഇടാന്‍ കഴിയും.