
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മസ്കത്ത്: ഒമാനില്‍ ത്രീജി മൊബൈല്‍ സേവനം ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. രാജ്യത്തെ ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടേതാണ് തീരുമാനം. ഇന്ന് മുതല്‍ ത്രീജി മൊബൈല്‍ സേവനം നിര്‍ത്തലാക്കല്‍ നടപടി ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലൈസന്‍സുള്ള ടെലികമ്മ്യൂണിക്കേഷന്‍ ദാതാക്കളുമായി സഹകരിച്ച് ഘട്ടംഘട്ടമായാണ് തിര്ത്തലാക്കല് നടത്തുക. കാര്യക്ഷമത കുറഞ്ഞ നെറ്റ്വര്ക്കുകള് ഇല്ലാതാക്കി പകരം നൂതനമായ നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം മെച്ചപ്പെട്ട സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ടെലികമ്യൂണിക്കേഷന്‍ ഓഫറുകള്‍ ഒപ്റ്റിമൈസ് ചെയ്യുക, സ്പെക്ട്രം വിഭവങ്ങള്‍ കാര്യക്ഷമമായി വിനിയോഗിക്കുക, സേവന നിലവാരം വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകളില്‍ നിക്ഷേപിക്കുക എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.