
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : മെട്രോ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മെട്രോയുമായി ലിങ്ക് ചെയ്യുന്ന നാല് പുതിയ ബസ് റൂട്ടുകള് കൂടി ആര്ടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കാനുള്ള ആര്ടിഎയുടെ ശ്രമത്തിന്റെ ഭാഗമായാണിത്. നേരത്തെയുണ്ടായിരുന്ന റൂട്ട് 31 മാറ്റിയും പുതിയ എഫ്39, എഫ്40 എന്നീ റൂട്ടുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യത്തെ റൂട്ട് എഫ് 39 റൂട്ട് എത്തിസലാത്ത് ബസ് സ്റ്റേഷനില് നിന്നും ഊദ് അല് മുക്തീന റൗണ്ടബൗട്ടിലൂടെ 30 മിനിട്ട് ഇടവേളകളില് സര്വീസ് നടത്തും. രണ്ടാമത്തെ റൂട്ട് എഫ് 40, ഇത് എത്തിസലാത്ത് ബസ് സ്റ്റേഷനില് നിന്നും ആരംഭിച്ച് മിര്ദിഫ്, സ്ട്രീറ്റ് 78 എന്നിവിടങ്ങളിലേക്ക് സര്വീസ് നടത്തുന്നതാണ്. മൂന്നാമത്തേത് റൂട്ട് എഫ് 58 അല് ഖൈല് മെട്രോ സ്റ്റേഷനില് നിന്ന് ദുബൈ ഇന്റര്നെറ്റ് സിറ്റിയിലേക്കും തിരിച്ചും വടക്കോട്ട് ഓടും. നാലാമത്തേത് റൂട്ട് എ59 ദുബൈ ഇന്റര്നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില് നിന്ന് വടക്കോട്ട് ദുബൈ നോളജ് വില്ലേജിലേക്കും തിരിച്ചും സര്വീസ് നടത്തും. 30 മിനുട്ട് ഇടവേളകളിലാണ് സര്വീസ് നടത്തുകയെന്നും ആര്ടിഎ അറിയിക്കുന്നു. ആഗസ്റ്റ് 30 മുതലാണ് സര്വീസ് ആരംഭിക്കുക.