
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : പരപ്പ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. ഷാര്‍ജ ദൈദില്‍ ജോലി ചെയ്യുന്ന കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് ദൈദില്‍ മരിച്ചത്.
പതിവ് പോലെ കമ്പനിയില്‍ ജോലിക്ക് പോയ നൗഷാദ് അവധി ദിവസമായ വെള്ളിയാഴ്ച്ചയും സഹപ്രവര്‍ത്തകര്‍ക്കൊപ്പം കമ്പനിയില്‍ എത്തിയിരുന്നു. ഇവിടെ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കെന്‍സ് അല്‍ അമാന ഫുഡ് സ്റ്റഫ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. മുസ്്ലിം ലീഗ് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഷാനവാസ് കാരാട്ടിന്റെ സഹോദരി റസീനയാണ് ഭാര്യ. അജ്മാനിലുള്ള നഹാസ്, നൗജ എന്നിവര്‍ മക്കളാണ്. റാഹിദ് മൗക്കോട് മരുമകനാണ്.
അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് നൗഷാദ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. കാര്യമായ ഒരസുഖവും ഇല്ലാതിരുന്ന നൗഷാദിന്റെ മരണം സഹപ്രവര്‍ത്തകരിലും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. കോട്ടയം ചങ്ങനാശേരിയാണ് ജന്മ സ്ഥലം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് പരപ്പ കമ്മാടം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലാണ് മറവു ചെയ്യുക.