
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അജ്മാന് : 36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന അജ്മാന് കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്ന അബൂബക്കര്‍ കുറുപ്പത്തിന് മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി. മലപ്പുറം ജില്ലാ പ്രസിഡന്റ് നാസര്‍ കൊട്ടാരത്ത് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. യുഎഇ കെഎംസിസി നാഷണല്‍ ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര മുഖ്യാതിഥിയായി. കബീര്‍ മഞ്ചേരി ഖിറാഅത്ത് നടത്തി. ഇബ്രാഹിംകുട്ടി കിഴിഞ്ഞാലില്‍, സൂപ്പി പാതിരിപ്പറ്റ,അസീസ് മുടിക്കോട്,അബ്ദുറഹ്മാന് അരീക്കോട്, സ്വാലിഹ് സിഎച്ച്,സലാം വലപ്പാട്,മൊയ്തീന്‍കുട്ടി പ്രസംഗിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളുടെ മൊമെന്റോകളും ഉപഹാരങ്ങ ളും അബൂബക്കര്‍ കുറുപ്പത്തിന് സമര്‍പിച്ചു. സംസ്ഥാന നേതാക്കളായ റസാഖ് വെളിയങ്കോട്,അഷ്റഫ് നീര്ച്ചാല്,ഹസൈനാര്ച്ച,സൈനുല്‍ ആബിദ്,വി വി ധ ജില്ലാ നേതാക്കന്മാരായ സിറാജ് വേളം,ആസിഫ്,നജീബ് ഗുരുവായൂര്‍ ,അന്‍വര്‍ തൃത്താല,നൗഷാദ് കല്ലായി പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായ ലത്തീഫ് ടിഎന്‍ പുരം,സൈനുല്‍ ആബിദ്, മു നീര് കുരുവമ്പലം,ശംസീര്‍,അഫ്സാര്‍ സി.പി,ശംസു ചെറിയമുണ്ടം,റഷീദ് നേതൃത്വം നല്കി. മണ്ഡലം ഭാരവാഹികളായ മന്‍സൂര്‍,ഫാറൂഖ് കോക്കൂര്‍,ഹക്കീം മാടാല,ഇസ്ഹാഖ് വാഫി,സൈഫു തിരൂര്‍,ഹബീബ് കോട്ടക്ക ല്‍,അബദുറഹ്മാന്‍,അസ്ക്കര്‍,നിഷാബ്,മാധ്യമപ്രവര്ത്തകന് സലീം നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ കാരാത്തോട് സ്വാഗതവും സെക്രട്ടറി ബിന്‍ഷാദ് നന്ദിയും പറഞ്ഞു.