
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന അബുദാബി കമ്മിറ്റി യോഗം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അബുദാബി കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. സി.എച്ച് അഷ്റഫ് കൊത്തിക്കാല്‍ അധ്യക്ഷനായി. യതീംഖാന കേന്ദ്ര ഭരണസമിതി അംഗങ്ങളായ സുറൂര്‍ മൊയ്ദു ഹാജി,ബഷീര്‍ ആറങ്ങാടി,സി.എച്ച് അഷ്റഫ് കൊത്തിക്കാല്‍,പിഎം അസൈനാര്‍ എന്നിവര്‍ പങ്കെടുത്തു. കരീം കള്ളാര്‍ സ്വാഗതവും ഖാസിം കല്ലൂരാവി റിപ്പോര്‍ട്ട് അവതരണവും നന്ദിയും പറഞ്ഞു. മിദ്ലാജ് കുശാല്‍നഗര്‍,കബീര്‍ കല്ലൂരാവി,യു.വി ശബീര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ,സാംസ്കാരിക മുന്നേറ്റത്തിനായി നൂതന സംരംഭങ്ങളും അനുയോജ്യമായ കോഴ്സുകളും ആരംഭിച്ചു സ്ഥാപനത്തെ സമൂഹത്തിനു കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള കേന്ദ്രകമ്മിറ്റിയുടെ പദ്ധതി നിര്‍ദേശങ്ങളില്‍ യോഗം പ്രതീക്ഷ രേഖപ്പെടുത്തി. പുതിയ ഭാരവാഹികളായി കരീം കള്ളാര്‍ (പ്രസിഡന്റ്),ഖാസിം കല്ലൂരാവി (ജനറല്‍ സെക്രട്ടറി),അബൂബക്കര്‍ കൊളവയല്‍ (ട്രഷറര്‍),ഹാഷിം ആറങ്ങാടി, ഉസ്മാന് ഖലീജ്,മഹ്മൂദ് കല്ലൂരാവി(വൈസ് പ്രസിഡന്റുമാര്‍),ബഷീര്‍ എടത്തോട്,ഫൈസല്‍ ഞാണിക്കടവ്,യു.വി യൂനുസ്,അബ്ദുറഹ്മാന് ചേക്കു ഹാജി, സുബൈര്‍ കെകെ (സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.