
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : മൂടല്‍മഞ്ഞ് സമയത്ത് സുരക്ഷിതമായ ഡ്രൈവിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവര്‍ സുരക്ഷിതമായ ഡ്രൈവിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മൂടല്‍മഞ്ഞ് സമയത്ത് മണിക്കൂറില്‍ 80 കി.മീ വേഗത പരിധി പാലിക്കണമെന്നും മതിയായ സുരക്ഷാ അകലം പാലിക്കണമെന്നും അറിയിച്ചു. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള താല്‍ക്കാലിക തീരുമാനമാണെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍ ഡയറക്ടറേറ്റ് വിശദീകരിച്ചു. അബുദാബി പോലീസ് അക്കൗണ്ടുകള്‍ പിന്തുടരുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ വഴിയുള്ള അടിയന്തര മുന്നറിയിപ്പുകള്‍ ലഭിക്കുന്നതാണ്. മൂടല്‍മഞ്ഞില്‍ ഹെവി വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന് കമ്പനി ഉടമകള്‍, തൊഴിലാളികളുടെ ബസ് സര്‍വ്വീസ് നിയന്ത്രിക്കുന്നവര്‍ എന്നിവരോട് ആവശ്യപ്പെട്ടു. എല്ലാവരുടെയും സുരക്ഷ കാത്തു സൂക്ഷിക്കുന്നതിനായി അത്തരം കാലാവസ്ഥയില്‍ സംഭവിക്കുന്നത്. ആര്‍ട്ടിക്കിള്‍ നമ്പര്‍ 104 അനുസരിച്ച് ട്രാഫിക് നിയന്ത്രണത്തിന്റെ നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് 2017 ലെ മന്ത്രിതല പ്രമേയം നമ്പര്‍ 178 പ്രകാരം ബന്ധപ്പെട്ട അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മൂടല്‍മഞ്ഞ് സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും 4 ബ്ലാക്ക് പോയിന്റം ഉണ്ടായിരിക്കും.