
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ: അമിത വേഗതയും പെട്ടെന്നുള്ള അശ്രദ്ധമായ വരി മാറലുമാണ് ഷാര്‍ജയില്‍ നാല് പേരുടെ മരണത്തിലേക്ക് വഴിവെച്ചതെന്ന് വിലയിരുത്തുല്‍.
ഷാര്‍ജയില്‍ പാലത്തില്‍ നിന്നും വെള്ളത്തിലേക്ക് പതിച്ച വാഹനത്തില്‍ കുടുങ്ങി നാല് പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ഷാര്‍ജ അല്‍ അറൂബ റോഡില്‍ അല്‍ ജുബൈല്‍ ഭാഗത്താണ് അപകടം. ശനിയാഴ്ച പുലര്‍ച്ചെ ഖാലിദ് പാലത്തില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. അമിത വേഗതയിലായിരുന്ന കാര്‍ പെട്ടെന്ന് വരി മാറാന്‍ ശ്രമിച്ചതാണ് അപകടം വരുത്തി വെച്ചത്. നിയന്ത്രണം നഷ്ടമാവുകയും പാലത്തിന്റെ ഇരുമ്പ് കൈവരികള്‍ തകര്‍ത്ത് കാര്‍ താഴെ വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു. കാറിന്റെ ഡോര്‍ തുറക്കാനാവാതെ മൂന്ന് പേര് സംഭവ സ്ഥലത്ത് തന്നെ ശ്വാസം മുട്ടി മരിച്ചു. വെള്ളത്തില്‍ നിന്നും വാഹനം പുറത്തെടുക്കും മുമ്പേ ഈ മൂന്ന് പേരും മരണത്തിന് കീഴടങ്ങിയിരുന്നു. നാലാമത് യാത്രക്കാരനെ ഷാര്‍ജ അല്‍ ഖാസിമിയ്യ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെട്ടു. വിവരമറിഞ്ഞ ഉടനെ പെട്രോളിങ് പോലീസ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. സിവില്‍ ഡിഫന്‍സ് സേന ഉദ്യോഗസ്ഥരുള്‍പ്പെടെ അപകട സ്ഥലത്തെത്തി. മരണപ്പെട്ടവരില്‍ മൂന്ന് പേര് സിറിയന്‍ പൗരന്മാരാണ്, ഒരാള്‍ ഈജിപ്ത് പൗരനും.