
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : സാഹസികത ആഗ്രഹിക്കുന്നവര്‍ക്ക് അതിരുകളില്ലാത്ത അവസരങ്ങള്‍ പരിചയപ്പെടുത്തി ദൈദ് എക്സ്പോ സെന്ററില്‍ ‘അഡ്വഞ്ചര്‍ ആന്റ് ക്യാമ്പിങ്’ എക്സിബിഷന്. ഷാര്‍ജ എക്സ്പോ സെന്ററിന്റെ മേല്‍നോട്ടത്തില്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെയാണ് പ്രദര്‍ശനമൊരുക്കിയിട്ടുള്ളത്. ക്യാമ്പിങിന്റെയും ഔട്ട്ഡോര്‍ ഉപകരണങ്ങളുടെയും വൈവിധ്യവും നൂതനവുമായ ഇനങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ലോകോത്തര കമ്പനികളുടെ പതിനായിരത്തിലധികം ഉത്പന്നങ്ങള്‍ എക്സിബിഷനില്‍ കാണാം. സാഹസിക ക്യാമ്പിങ്, സഫാരി,ഔട്ട്ഡോര്‍ ഉപകരണങ്ങള്‍,ക്യാമ്പിങ്ങുമായി ബന്ധപ്പെട്ട സുരക്ഷാ സാമഗ്രികള്‍,വേട്ടയാടല്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവയിലെ ഏറ്റവും പുതിയ ഇനങ്ങളും പുതുമകളും എക്സിബിഷനില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ക്യാമ്പിങ്,സഫാരി വാഹനങ്ങളുടെ പവലിയനുകള്‍ വന്‍തോതില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഔട്ട്ഡോര്‍ വിനോദങ്ങളിലെ നൂതന രീതികള്‍ കണ്ടെത്താന്‍ താത്പര്യമുള്ള യുവ സാഹസികരുടെ നിര തന്നെ സന്ദര്‍ശകരുടെ കൂട്ടത്തിലുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍,മൊബൈല്‍ കാരവനുകള്‍,കാര്‍ ആക്സസറികള്‍, മോട്ടോര്‍ സൈക്കിളുകള്‍,ഫോര്‍ വീല്‍ ബൈക്കുകള്‍ തുടങ്ങിയ സാഹസിക ഗതാഗത വാഹനങ്ങളും ടൂറിസത്തിനും ക്യാമ്പിങ് യാത്രകള്‍ക്കുമുള്ള പുതിയ ഉത്പന്നങ്ങളും സാമഗ്രികളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോര്‍ ഇക്കോ സിസ്റ്റത്തില്‍ ഇവി ബ്രാന്‍ഡായ റിഡ്ഡാറ അവതരിപ്പിച്ച 100 ശതമാനം ഇലക്ട്രിക് വാഹനമാണ് എക്സിബിഷനിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഓഫ്റോഡിങ്,സാഹസിക,ക്യാമ്പിങ് പ്രേമികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ വാഹനം നൂതന ഓണ്‍റോഡ്, ഓഫ്റോഡ് ശേഷിയുള്ള പ്രാദേശിക വിപണിയിലെ ഇത്തരത്തിലെ ആദ്യ വാഹനമാണ്. വിവിധ ക്യാമ്പിങ് ഉപകരണങ്ങള്‍ക്കും ലൈറ്റിങ് സിസ്റ്റങ്ങള്‍ക്കും നാലു ദിവസം വരെ ഊര്‍ജം പകരുന്ന 21 കിലോവാട്ട് ഡിസ്ചാര്‍ജ് സംവിധാനമാണ് വാഹനത്തിലുള്ളത്. റൂഫ് ടോപ്പ് ടെന്റ്,റിയര്‍ സ്റ്റോറേജ് കവര്‍,പമ്പുള്ള 130 ലിറ്റര്‍ വാട്ടര്‍ ടാങ്ക്,ഫ്രണ്ട്, റിയര്‍ സ്പോട്ട് ലൈറ്റുകള്‍ എന്നിവയുള്‍പ്പെടെ പ്രീമിയം ആഡ്ഓണുകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ ആക്സസറികളും ഉപയോഗിച്ച് 340 കിലോമീറ്ററും അവയില്ലാതെ 455 കിലോമീറ്റര്‍ വരെയും ഓടിയെത്തുന്ന െ്രെഡവിങ് ശ്രേണിയാണ് റിഡ്ഡാറ.
പ്രദര്‍ശനത്തിനെത്തിയ കമ്പനികള്‍ മുഴുവന്‍ ഉത്പന്നങ്ങള്‍ക്കും 45 ശതമാനം വരെ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ക്യാമ്പിങ്,സാഹസികത,ഔട്ട്ഡോര്‍ ഉപകരണങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി കാണുന്നതിനും സ്വന്തമാക്കുന്നതിനും വിവിധ എമിറേറ്റുകളില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ദൈദ് എക്സ്പോയിലേക്ക് സന്ദര്‍ശക പ്രവാഹമാണ്.