
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : അഹല്യ എക്സ്ചേഞ്ചിന്റെ വിന്റര്‍ പ്രൊമോഷന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 10 കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് അഹല്യ മണി എക്സ്ചേഞ്ച് അധികൃതര്‍ അബുദാബിയില്‍ അറിയിച്ചു. യുഎഇയിലെ ബ്രാഞ്ചുകളില്‍ നിന്നും പണമയക്കുന്നവരില്‍ നിന്നായിരിക്കും വിജയിയെ തെരഞ്ഞെടുക്കുക. ഒക്ടോബര്‍ 17 മുതല്‍ അടുത്ത വര്‍ഷം ഫെബ്രുവരി 13 വരെയായിരിക്കും വിന്റര്‍ പ്രൊമോഷന് കാലയളവ്. അബുദാബിയിലും ദുബൈയിലും ഷാര്‍ജയിലും നടത്തുന്ന അഞ്ച് നറുക്കെടുപ്പുകളിലൂടെയായിരിക്കും സമ്മാനാര്‍ഹരെ കണ്ടെത്തുക. 1996ല്‍ യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ച അഹല്യ എക്സ്ചേഞ്ചിന് ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്ക, പാകിസ്ഥാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും ഉപഭോക്താക്കളുണ്ടെന്ന് സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് നായര്‍, ഡെപ്യുട്ടി ഓപ്പറേഷന്‍സ് മാനേജര്‍ ഷനീഷ് കൊല്ലാറ, ബിഡിഎം; അമീര്‍ ഇക്ബാല്‍, ബാങ്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് മര്‍ഗൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഹല്യ എക്സ്ചേഞ്ച് നടത്തുന്ന മൂന്നാമത്തെ പ്രൊമോഷനാണിത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 100 കാറുകള്‍ സമ്മാനമായി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.